ഇന്നലെ ഉച്ച മുതൽ കൊല്ലം ജില്ലയിലെ പട്ടാഴിയിൽനിന്ന് കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി.
ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ, അമൽ എന്നീ കുട്ടികളാണ് മരിച്ചത്.
വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.
ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളിൽനിന്ന് വീട്ടിലെത്തിയിരുന്നില്ല.
കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിനു സമീപമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.