മാനന്തവാടിയിൽ ഭീതി പരത്തുന്ന ആനയെ പിടികൂടാൻ ദൗത്യം ആറാം ദിനം

കാട്ടിക്കുളം പനവല്ലി റോഡ് മാനിവയൽ പ്രദേശത്താണ് ഇപ്പോൾ ആനയുള്ളത്.

ഇവിടെനിന്ന് ആനയുടെ റേഡിയോ കോളർ സിഗ്നൽ ലഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി തോൽപ്പെട്ടി-ബേഗൂർ റോഡ് മുറിച്ചുകടന്നാണ് ആന ഈ പ്രദേശത്ത് എത്തിയത്.

മയക്കുവെടി വെക്കുന്നതിനായി ട്രാക്കിങ് ടീം വനത്തിലേക്ക് നീങ്ങിയിട്ടുണ്ട്.

ഇന്നലെ പകൽ മുഴുവൻ ആന കർണാടക വനമേഖലയിലായിരുന്നു.

രാത്രിയോടെയാണ് മാനിവയൽ പ്രദേശത്ത് എത്തിയത്.

ഇന്നലെ രണ്ടുതവണ ആനയെ മയക്കുവെടി വെക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ ബേലൂർ മഖ്‌നക്കൊപ്പമുള്ള മറ്റൊരു മോഴയാന ദൗത്യസംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

ഈ മോഴയാന മുഴുവൻ സമയവും ബേലൂർ മഖ്‌നക്കൊപ്പം തുടരുന്നതും മയക്കുവെടി വെക്കാനുള്ള ശ്രമത്തിന് തടസ്സമാകുന്നുണ്ട്.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...