മോഡൽ റസിഡൻഷ്യൽ പ്രവേശനം

കോട്ടയം: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2024-25 അദ്ധ്യയന വർഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിനു അപേക്ഷ  ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ, കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള പട്ടികവർഗ്ഗ, മറ്റിതര വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
 അപേക്ഷയോടൊപ്പം ജാതി, രക്ഷകർത്താവിന്റെ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, വിദ്യാർത്ഥിയുടെ ജനനതീയതി, പഠിക്കുന്ന ക്ലാസ്സ്, ഫോട്ടോ എന്നിവ രേഖപ്പെടുത്തിയ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ  സമർപ്പിക്കണം. മാർച്ച് 16ന് രാവിലെ 10 മണി മുതൽ 12 മണിവരെയാണ് പ്രവേശന പരീക്ഷ. പ്രാക്തന ഗോത്രവർഗ്ഗവിഭാഗക്കാർക്ക് പരീക്ഷ ബാധകമല്ല.
കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസ്, മേലുകാവ്/പുഞ്ചവയൽ/വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ/ജില്ലാ/താലൂക്ക്/പട്ടികജാതി വികസന ഓഫീസുകൾ/മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഏറ്റുമാനൂർ എന്നിവിടങ്ങളിൽ നിന്നും   അപേക്ഷ ഫോം ലഭിക്കും.  പട്ടികജാതിക്കാർ ജില്ലാ പട്ടികജാതി വികസന ഓഫീസർക്കും പട്ടികവർഗ്ഗ മറ്റിതര വിഭാഗത്തിലുള്ളവർ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ് , മേലുകാവ്/പുഞ്ചവയൽ/വൈക്കം ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ഫെബ്രുവരി 20നകം സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് ഫോൺ : 0481 2530399

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...