മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ രാജ്യ തലസ്ഥാനത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാൻ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹലും ശ്രീലങ്കൻ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗെയും നാളെ രാജ്യ തലസ്ഥാനത്ത് എത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എൻ‌ഡിഎ സഖ്യത്തിന്‍റെ വിജയത്തെ നേപ്പാള്‍ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച വൈകുന്നേരം പ്രധാനമന്ത്രി മോദി, പുഷ്പ കമാല്‍ ദഹലിനെ ടെലിഫോണില്‍ വിളിക്കുകയും സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് ക്ഷണിക്കുകയുമായിരുന്നു.

മോദിയുടെ ക്ഷണം സ്വീകരിച്ച പുഷ്പ കമാല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. ഇക്കാര്യത്തില്‍ ഉടൻ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ റനില്‍ വിക്രമസിംഗെയും മോദിയെ ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ചിരുന്നു. തുടർന്നാണ് മോദി റനില്‍ വിക്രമസിംഗെയും ചടങ്ങിലേയ്ക്ക് ക്ഷണിച്ചത്.
പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് ധാക്കയില്‍ നിന്ന് പുറപ്പെടും.

Leave a Reply

spot_img

Related articles

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് പ്രചാരണം ശക്തമാക്കി മുന്നണികള്‍

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് പ്രചാരണം ശക്തമാക്കാന്‍ മുന്നണികള്‍. രാഹുലും സരിനും ഏറ്റുമുട്ടുന്ന പാലക്കാടാണ് ഉപതെരെഞ്ഞെടുപ്പിലെ ശ്രെദ്ധയമായ മത്സരം നടക്കുന്നത്. രാവിലെ മാര്‍ക്കറ്റില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ...

ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഎം

ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഎം.ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചത്. പാലക്കാട് ഡോ. പി. സരിനും,...