ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം; ദേവസ്വം ബോർഡ്

ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്: വഴിപാട് രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ലെന്നും ദേവസ്വം ബോർഡ്.ശബരിമല ക്ഷേത്രത്തിൽ പ്രശസ്ത നടൻ മമ്മൂട്ടിയുടെ പേരിൽ താൻ നടത്തിയ വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി കഴിഞ്ഞദിവസം നടൻ മോഹൻലാൽ ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രസ്താവനയാണ്.

മോഹൻലാൽ ശബരിമല ദർശനം നടത്തിയ വേളയിൽ നടൻ മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാധ്യമങ്ങൾ വഴി പ്രചരിച്ചത്. ഒരു വഴിപാട് ഒടുക്കുമ്പോൾ കൗണ്ടർ ഫോയിൽ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആൾക്ക് കൈമാറും. ഇതേ രീതിയിൽ അദ്ദേഹം വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറിൽ എത്തി പണം ഒടുക്കിയ ആൾക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്.ഇക്കാര്യത്തിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. ഈ വസ്തുതകൾ ബോധ്യപ്പെട്ട് നടൻ മോഹൻലാൽ പ്രസ്താവന തിരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യാശിക്കുന്നതായും ബോർഡ് പുറത്തിറക്കിയ വാർത്താ കുറുപ്പിൽ അറിയിച്ചു.

Leave a Reply

spot_img

Related articles

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ്...

ഗണേഷ് കുമാർ രാജിവയ്ക്കില്ല

മന്ത്രി ഗണേഷ് കുമാർ രാജിവയ്ക്കില്ല. ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ച ശേഷമാണ് ഈ തീരുമാനം.മന്ത്രിസഭ യോഗത്തിലും ഗണേഷ് പങ്കെടുത്തു. മന്ത്രി സഭാ യോഗത്തിൽ...

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഭിന്നത

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ബിജെപിയിൽ ഭിന്നത. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ്...