ഹരിയാനയിലെ ഹിസാറിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് ഹെൽത്ത് യൂണിവേഴ്സിറ്റിയിൽ ആണ് ഈ കുരങ്ങിന് തിമിരം മാറ്റുന്നതിനുള്ള ശസ്ത്രക്രിയ ചെയ്തത്. ഒരു ഇലക്ട്രിക് ഷോക്കേറ്റതിനെ തുടർന്നാണ് കുരങ്ങിനെ ആശുപത്രിയിൽ എത്തിച്ചത്.
ഹിസറിലെ ലാലാ ലജ്പത് റായ് യൂണിവേഴ്സിറ്റി ഓഫ് വെറ്റിനറി ആൻഡ് ആനിമൽ സയൻസസ് പറയുന്നത് അനുസരിച്ച് ഹരിയാനയിൽ കുരങ്ങിൽ തിമിരം അകറ്റുന്നതിന് ചെയ്തിട്ടുള്ള ആദ്യ ശസ്ത്രക്രിയ ഇതായിരുന്നു.
ലൂവാസിലെ അനിമൽ സർജറി ആൻഡ് റേഡിയോളജിയുടെ തലവനായ ആർ എൻ ചൗധരിയായിരുന്നു ശസ്ത്രക്രിയയുടെ മേൽനോട്ടം നിർവ്വഹിച്ചത്. ഇലക്ട്രിക് ഷോക്കിൽ പരുക്കേറ്റ ഈ കുരങ്ങിനെ ആശുപത്രിയിൽ എത്തിക്കുന്നത് മുനീഷ് എന്ന് പേരുള്ള ഹൻസി സ്വദേശി ആയ ഒരു മൃഗസ്നേഹിയാണ്.
തുടക്കത്തിൽ ഈ കുരങ്ങിന് നടക്കാൻ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പരിക്കിനുള്ള ചികിത്സയ്ക്കുശേഷം നടക്കാൻ തുടങ്ങി. കുരങ്ങിന് പൂർണ്ണമായി കാഴ്ചശക്തി ഇല്ല എന്ന് ഡോക്ടർമാർ മനസ്സിലാക്കി.
കുരങ്ങിനെ തുടർന്നുള്ള ചികിത്സയ്ക്കായി നേരെ സർജറി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അതിൻ്റെ കണ്ണ് പരിശോധിച്ചതിനുശേഷം ഡോക്ടർ പ്രിയങ്ക ഡഗൽ കാഴ്ച ശക്തി നഷ്ടപ്പെട്ടത് തിമിരത്തിനെ തുടർന്നാണെന്ന് കണ്ടുപിടിച്ചു.
എന്നാൽ കണ്ണ് പൂർണ്ണമായും തകരാറിലായിരുന്നതിനാൽ കുരങ്ങിനെ ശസ്ത്രക്രിയയ്ക്ക് തന്നെ വിധേയനാക്കി. അതിനുശേഷം കുരങ്ങിന് തൻ്റെ കാഴ്ച ശക്തി തിരികെ ലഭിക്കുകയും ചെയ്തു.