ലോകത്തിലെ ഏറ്റവും വിലകൂടിയ പൈനാപ്പിൾ

വേനൽക്കാലത്ത് പഴങ്ങൾക്ക് വില കൂടാനുള്ള സാധ്യത ഉണ്ടെങ്കിലും ഒരു പഴം ആയിരക്കണക്കിന് വിലയ്ക്ക് വിൽക്കുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ?

ലോകത്തിലെ ഏറ്റവും വിലകൂടിയ പൈനാപ്പിൾ വിൽക്കുന്നത് യു.എസ്.എ.യിലെ കാലിഫോർണിയയിലെ വെർണണിലുള്ള മെലിസ പ്രൊഡ്യൂസ് എന്ന കടയിലാണ്. ഇവിടെ ഒരു പൈനാപ്പിളിന് 33,000 രൂപ വരെയാണ് ഈടാക്കുന്നത്.

ഈ പൈനാപ്പിളിൻ്റെ പേരും പ്രത്യേകതയും എന്താണെന്ന് അല്ലെ? ഇതിൻ്റെ പേരാണ് റൂബിഗ്ലോ പൈനാപ്പിൾ. ഇതിനായി ആയിരക്കണക്കിന് രൂപയാണ് ആളുകൾ ചെലവഴിക്കുന്നത്.

യുഎസിലെ ഒരു വലിയ ഭക്ഷ്യ വിദഗ്ധകമ്പനിയായ ഡെൽ മോണ്ടെ വികസിപ്പിച്ചെടുത്ത ആകർഷകമായ പിങ്ക്-ചുവപ്പ് നിറത്തിലുള്ള ഒരു പഴമാണിത്. അതിൻ്റെ വില $400 യോളം ആണ്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 33,000 രൂപ ആണ്.

ഈ പൈനാപ്പിളിൻ്റെ പൾപ്പിന് മഞ്ഞ നിറവും പുറന്തൊലി ചുവപ്പും ആണ്. അതിനു കടുത്ത മധുരമാണ്.

ഡെൽ മോണ്ടെ കമ്പനിക്ക് ഈ പഴം വളർത്താൻ ഏകദേശം 15 വർഷത്തെ ഗവേഷണം നടത്തേണ്ടി വന്നു. വെർനണിൽ സ്ഥിതി ചെയ്യുന്ന മെലിസ പ്രൊഡ്യൂസിൽ നിന്ന് ആർക്കും ഈ പഴം വാങ്ങാം. എന്തിനാണ് ഇതിന് ഇത്ര വില? കാരണം അതിൻ്റെ പരിമിതമായ അളവാണ്.

റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ലോകമെമ്പാടും 5,000 റൂബിഗ്ലോ പൈനാപ്പിൾ മാത്രമേ വിൽപ്പനയ്‌ക്ക് ലഭിക്കൂ. അടുത്ത വർഷം അതിലും കുറവ് 3000 പൈനാപ്പിൾ മാത്രമേ ലഭിക്കൂ. അത്രയെണ്ണമേ ഉൽപ്പാദിപ്പിക്കുകയുള്ളൂ. അതിൻ്റെ ലഭ്യതയിലുള്ള കുറവാണ് അതിൻ്റെ വില വർദ്ധിപ്പിക്കുന്നത്. റൂബിഗ്ലോയ്ക്ക് കാലിഫോർണിയയിലെ പലചരക്ക് സാധനങ്ങളേക്കാൾ വില കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നത്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...