കോട്ടയം സ്വദേശിനി ശില്‍പയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ശില്‍പയുടെ മകള്‍ ശികന്യയാണ് മരിച്ചത്.
യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന സിനിമാ തീയറ്ററിലേക്കാണ് കുഞ്ഞുമായി ശില്‍പ ആദ്യമെത്തുന്നത്. തുടർന്ന് കുഞ്ഞിനെ തിയേറ്ററിനുള്ളില്‍ നിലത്ത് കിടത്തിയതോടെ യുവാവ് പോലീസിനെ വിവരം അറിയിച്ചു. പിന്നാലെ പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്ന് ഡോക്ടർ പറയുന്നു. ഇതേ തുടർന്നാണ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്.