കുറവുകളെ മറികടന്നാലേ ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കൂ.
ഒരു കഥ പറയാം.
ഒരു ഗ്രാമത്തിലെത്തിയ ദിവ്യസന്യാസിയെ കാണാന്‍ ഒരിക്കല്‍ കേശവനും സഹോദരനും എത്തി.
കേശവന് ചെറുപ്പത്തിലേ കേള്‍വിശക്തി നഷ്ടപ്പെട്ടുവെന്നും അത് തിരിച്ചുകിട്ടാന്‍ അനുഗ്രഹിക്കണമെന്നുമായിരുന്നു സന്യാസിയോട് അവര്‍ അപേക്ഷിച്ചത്.
കേശവന് പലിശ കടം കൊടുക്കുന്ന ജോലിയായിരുന്നു.
അയാളതില്‍ സംതൃപ്തനുമായിരുന്നു.
എങ്കിലും കേള്‍വിശക്തി ലഭിക്കാനുള്ള അയാളുടെ തീവ്രമായ ആഗ്രഹം സന്യാസി സാധിച്ചുകൊടുത്തു.
ദിവസങ്ങള്‍ കഴിഞ്ഞ് കേശവന്‍ വീണ്ടും സന്യാസിയെ തേടിവന്നു.
കേള്‍വിശക്തി അയാള്‍ക്ക് ലഭിക്കേണ്ടിയിരുന്നില്ല എന്നാണ് അയാള്‍ സന്യാസിയോട് പറഞ്ഞത്.
കാരണം അത്രയും നാള്‍ ആളുകള്‍ അയാളെക്കുറിച്ച് പറയുന്നത് അയാള്‍ കേട്ടിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ അയാള്‍ പലിശ ഈടാക്കുന്നതിനെപ്പറ്റി കുറ്റപ്പെടുത്തി സംസാരിക്കുന്നത് അയാള്‍ക്ക് കേള്‍ക്കേണ്ടിവരുന്നുവെന്നും വീണ്ടും പഴയ പോലെയായാല്‍ മതിയെന്നും കേശവന്‍ പറഞ്ഞു.
ഇതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? ജീവിതസാഹചര്യമനുസരിച്ച് ചിലപ്പോള്‍ ചില കുറവുകള്‍ അനുഗ്രഹമായി തീരാറുണ്ട്.
കുറവുകളെ മറികടക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ വിജയം സുനിശ്ചിതം.
അഡ്വ.ലക്ഷ്മി