ഭാവി വേണോ, ഇങ്ങനെ ചെയ്തേ പറ്റൂ!

ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കിലേ നല്ല ഭാവിയും വിജയസാധ്യതയും ഉണ്ടാകൂ.

ഇതിനുദാഹരണമായി ഒരു കഥ പറയാം.

മൂന്നുപേരാണ് ഈ കഥയിലുള്ളത്.

ഒന്നാമന്‍ ഒരു വിറകുവെട്ടുകാരന്‍.

വിറകു വെട്ടിത്തീര്‍ക്കുമ്പോഴെല്ലാം അയാളുടെ മനസ്സിലെ ചിന്ത ഇതായിരുന്നു, ‘ഓ, ഒരു നശിച്ച ജോലി, എന്‍റെയൊരു തലേവിധി!’

രണ്ടാമന്‍ ഒരു കൂലിപ്പണിക്കാരന്‍. ‘വേഗം ജോലി തീര്‍ത്ത് വൈകിട്ട് കൂലി വാങ്ങണം,’ എന്നായിരുന്നു അയാളുടെ ചിന്ത.

മൂന്നാമന്‍ ഒരു കച്ചവടക്കാരന്‍. അയാളാണെങ്കില്‍ ചിന്തിച്ചത്, ‘ഈ ജോലി എനിക്കേറെ സംതൃപ്തി തരുന്നുണ്ട്’ എന്നായിരുന്നു.
ഇവരില്‍ ആരെപ്പോലെയാകണം എന്നൊരു ചോദ്യമുണ്ടായാല്‍ എന്തായിരിക്കും ഉത്തരം?

വിറകുവെട്ടുകാരന്‍റെ കാര്യം പറയുകയാണെങ്കില്‍ ഇഷ്ടപ്പെട്ട ജോലി കിട്ടാത്തവര്‍ ഇങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റു പറയാനാവുമോ എന്നു തോന്നും, അല്ലേ?

കൂലിപ്പണിക്കാരന്‍റെ കാര്യമാലോചിച്ചാല്‍ തോന്നും, എല്ലാവരും പൈസയ്ക്കു വേണ്ടിയല്ലേ ജോലി ചെയ്യുന്നത് എന്ന് അല്ലേ?
എന്നാല്‍ കച്ചവടക്കാരനില്‍ പോസിറ്റീവായ എല്ലാ ഗുണങ്ങളുമുണ്ട്.

അയാള്‍ തന്‍റെ ജോലിയെ ഇഷ്ടപ്പെടുന്നു, അതില്‍ ആനന്ദം കണ്ടെത്തുന്നു. അയാളെപ്പോലെയുള്ളവര്‍ക്കേ ഭാവിയുണ്ടാകൂ.

–അഡ്വ.ലക്ഷ്മി

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...