മൗണ്ട് എവറസ്റ്റിന് നേപ്പാളില്‍ പറയുന്ന പേരെന്താമെന്നറിയാമോ?
‘സാഗര്‍മാതാ’, ഇതിന്റെ അര്‍ത്ഥം ആകാശത്തിന്റെ നെറ്റി എന്നാണ്.
ടിബറ്റുകാര്‍ ‘ചൊമൊലുന്ഗമാ’ എന്നാണ് എവറസ്റ്റിനെ വിളിക്കുന്നത്.
പ്രപഞ്ചമാതാവായി അവര്‍ ഈ കൊടുമുടിയെ പൂജിക്കുകയും ചെയ്യുന്നു.
ദൂരെ! ദൂരെ!
എവറസ്റ്റിന്റെ മുകളില്‍ നിന്നു നോക്കിയാല്‍ മൂന്നു രാജ്യങ്ങള്‍ കാണാം.
ഇന്ത്യ, നേപ്പാള്‍, ടിബറ്റ്.
എന്താ ഒന്നു കയറി നോക്കണമെന്നുണ്ടോ?
അമ്പോ എന്തൊരു കാറ്റ്!
എവറസ്റ്റിന്റെ മുകളില്‍ കൊടുങ്കാറ്റടിക്കുന്നത് മണിക്കൂറില്‍ 177 മൈലില്‍ (285 കിലോമീറ്റര്‍) കൂടുതല്‍ വേഗതയിലാണ്.
വര്‍ഷം മുഴുവന്‍ ഏതാണ്ട് ഈ അവസ്ഥ തന്നെയായിരിക്കും.