വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ ഒഴികെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 1) ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു.
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്ത് ആശ്വാസമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഗവര്‍ണര്‍മാരും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും. സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് എന്നിവര്‍ ഇന്ന് (ബുധനാഴ്ച) ദുരന്ത സ്ഥലങ്ങളും ക്യാമ്പുകളും ആരോഗ്യ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. മന്ത്രിമാരായ കെ രാജന്‍, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ജി ആര്‍ അനില്‍, വി എന്‍ വാസവന്‍, വീണാ ജോര്‍ജ്, കെ കൃഷ്ണന്‍കുട്ടി, വി അബ്ദുറഹ്മാന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒ ആര്‍ കേളു എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തു രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എം കെ രാഘവന്‍ എംപി, സ്ഥലം എംഎല്‍എ ടി സിദ്ദിഖ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ, മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎല്‍എ, സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, വണ്ടൂര്‍ എംഎല്‍എ എ പി അനില്‍കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരും സ്ഥലത്തെത്തി.