മുറിവുകൾ പുഴയാകുന്നു

“സംഘി”യും “സുഡാപ്പി” യും “കൃസംഘി”യും കുടുംബങ്ങൾ സമേതം പുതുവർഷനാളിൽ ഒത്തുചേരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് പികെ സുനിൽനാഥ് കഥയും തിരക്കഥയും സംഭാഷണവും എഴുതി നിർമ്മിച്ച് സംവിധാനം ചെയ്യുന്ന മുറിവുകൾ പുഴയാകുന്നു എന്ന സിനിമ പറയുന്നത്.
പ്രശസ്ത ഛായാഗ്രാഹകനായ കെ പി നമ്പ്യാതിരിയാണ് ചിത്രത്തിന്റെ ഡിഒപി.
മോജി ടി വർഗീസ് ആണ് ചിത്രസംയോജകൻ.
സംഗീതസംവിധാനം ഡോ: സാം കടമ്മനിട്ടയും കലാസംവിധാനം പ്രമോദ് കൂരമ്പാല, സജി, ഗ്ലാറ്റൻ പീറ്റർ തുടങ്ങിയവർ ചേർന്നു നിർവഹിച്ചിരിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷീബ സുനിൽനാഥ്.
വി കെ ഉണ്ണികൃഷ്ണനാണ് അസോസിയേറ്റ് ഡയറക്ടർ.
ചഞ്ചൽ സേതുപർവതിയാണ് ചിത്രത്തിൻെറ കോസ്റ്റ്യും ഡിസൈനർ.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കണ്ടെത്തിയ കുട്ടികൾ ഉൾപ്പെടെയുള്ള 37 ഓളം പുതുമുഖങ്ങളെ ഡോ: ചന്ദ്രദാസൻ ലോകധർമ്മിയുടെ നേതൃത്വത്തിൽ വൈപ്പിൻ നായരമ്പലത്തെ നാടകവീട്ടിൽ അഞ്ചു നാൾ പരിശീലന കളരിയിൽ സജ്ജമാക്കിയ ശേഷമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.
കൊറോണ കാലത്തിനു മുൻപ് ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് അതിജീവിച്ചാണ് ഇപ്പോൾ പ്രദർശനത്തിനെത്തുന്നത്.
പരമ്പരാഗത സിനിമ സങ്കൽപ്പങ്ങളിൽ നിന്നും മാറി നടന്ന് പ്രേക്ഷകന്റെ ആസ്വാദനക്ഷമതയെ മാറ്റി ചിന്തിപ്പിക്കുന്നതിനു വേണ്ടിയുള്ള എളിയ ചലച്ചിത്രശ്രമം കൂടിയാണിതെന്ന് എഴുത്തുകാരനും സംവിധായകനുമായ പി കെ സുനിൽനാഥ് പറയുന്നു.
മൂന്നു പതിറ്റാണ്ടിനപ്പുറം ദൃശ്യമാധ്യമ രംഗത്ത് തുടർ പ്രവർത്തനങ്ങൾ നടത്തി സജീവമായി നിൽക്കുന്നതിന്റെ പ്രഥമ ഫീച്ചർ സിനിമ സംരംഭമാണ് മുറിവുകൾ പുഴയാകുന്നു.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...