ലഹരിക്കെതിരായ സർക്കാരിന്റെ പോരാട്ടത്തിൽ ഇസ്ലാം വിശ്വാസികൾ സഹകരിക്കണം; പാളയം ഇമാം

ലഹരിക്കെതിരായ സർക്കാരിന്റെ പോരാട്ടത്തിൽ ഇസ്ലാം വിശ്വാസികൾ സഹകരിക്കണമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. ലഹരിയും അക്രമവും വർദ്ധിച്ചുവരികയാണ്. ഭരണകൂടം ശക്തമായ ക്യാംപെയ്നുമായി രംഗത്തെത്തിയിട്ടുണ്ട്. അവർക്കൊപ്പം ഇസ്ലാം വിശ്വാസികൾ സഹകരിക്കണെമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പാളയം മുസ്‌ലിം ജമാ അത്ത് സംഘടിപ്പിച്ച ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെയും പാളയം ഇമാം പരാമർശിച്ചു. കുട്ടികൾ വഴിതെറ്റിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയന്ത്രിക്കണം. കുട്ടികളുടെ ക്ഷമയാണ് നഷ്ടപ്പെടുന്നത്. മക്കൾക്കെല്ലാം നൽകുന്നു. എന്നാൽ ക്ഷമ മാത്രം പഠിപ്പിക്കുന്നില്ല. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നുവെന്ന് പറഞ്ഞ ഇമാം ഭൗതിക താത്പര്യങ്ങൾക്ക് വേണ്ടി അല്ല വഖഫ് ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു. ദാനം ചെയ്ത വസ്തുക്കളാണ് മസ്ജിദുകളും യത്തീംഖാനകളുമെല്ലാം. വഖഫുകൾ അള്ളാഹുവിൻ്റെ ധനമാണ്.അത് അങ്ങേയറ്റം കൃത്യതയോടെ കൈകാര്യം ചെയ്യാനാണ് വഖഫ് നിയമമുള്ളത്. അത് ഭേദഗതി ചെയ്യാനാണ് ശ്രമിക്കുന്നത്. വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടത് എന്ന് ഖുർആനിലുണ്ട്. അതാണ് ഭേദഗതി ചെയ്യാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അള്ളാഹുവിലേക്ക് മടങ്ങുക എന്നതാണ് ഈദുൽ ഫിത്തർ. വിശ്വാസി അനുഭവിക്കുന്ന ആത്മീയ ആനന്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പലസ്തീൻ മക്കൾ ഇന്നും വലിയ ദുരിതത്തിലൂടെ കടന്നുപോകുന്നു. സമാധാന കരാർ ലംഘിച്ചു കൊണ്ടാണ് ഇസ്രായേൽ യുദ്ധം ചെയ്യുന്നത്. കുമിഞ്ഞ് കൂടിയ കുഞ്ഞുങ്ങളുടെ മൃതദഹം കാണാനുള്ള കരുത്ത് ലോകത്തിനില്ല. ആയുധങ്ങളുടെ ശബ്ദം നിലയ്ക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നുവെന്നും ഡോ. വി പി സുഹൈബ് മൗലവി ഓർമപ്പെടുത്തി.

Leave a Reply

spot_img

Related articles

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പാക്കണം; ബാലാവകാശ കമ്മിഷൻ

മധ്യവേനലവധിക്കാലത്ത് ക്ലാസ് നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്...

ഭാസ്കര കാരണവർ വധം ; പ്രതി ഷെറിനെ വിട്ടയയ്ക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു

ഭർതൃപിതാവ് ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ ഷെറിനു ശിക്ഷാകാലയളവിൽ ഇളവു നൽകി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം സർക്കാർ തൽക്കാലം മരവിപ്പിച്ചു. ഷെറിനെ വിട്ടയയ്ക്കുന്നതിൽ ബാഹ്യ സമ്മർദമുണ്ടായെന്ന്...

മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു

കോഴിക്കോട് മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടാനെത്തിയ കുഞ്ഞിനെയാണ് അമ്മ ഉപേക്ഷിച്ചത്.കുഞ്ഞിനെ ശരീരത്തിൽ ഗുരുതര പരിക്കുകളോടെയായിരുന്നു...

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...