വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാണെന്നു ഉറപ്പാക്കണം: ജില്ലാ കളക്ടര്‍

ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി  പൂര്‍ത്തീകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ ടൂറിസം വകുപ്പിന്റെ ടാസ്‌ക് ഫോഴ്സ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. എല്ലാ കേന്ദ്രങ്ങളിലും ഓഫ് റോഡ് ജീപ്പ് സഫാരിക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലയിലെ വിവിധ ടൂറിസം പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തി. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതും പുതുതായി ആരംഭിക്കുന്നതുമായ പദ്ധതികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ ജില്ലയിലെ എട്ട് പഞ്ചായത്തുകള്‍ ഭാഗമായി. ഇതില്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് ആദ്യം സ്ഥലം തിരഞ്ഞെടുത്ത് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചതായും കൂടുതല്‍ പഞ്ചായത്തുകള്‍ ചലഞ്ചില്‍ പങ്കെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
 വിനോദസഞ്ചാര വകുപ്പ് ഡെ. ഡയറക്ടര്‍ ഷൈന്‍ കെ. എസ്, ഡി.റ്റി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, കെഎസ്ഇബി, ടൂറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ പഞ്ചായത്തുകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...