എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0: ജില്ലാ തല തൊഴില്‍മേള നാലിന്

മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജ്ഞാന തൊഴില്‍ ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ കേരള നോളജ് ഇക്കോണമി മിഷനിലൂടെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0′ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി നാലിന് ജില്ലാതല തൊഴില്‍മേള സംഘടിപ്പിക്കുന്നു. തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി ഗവ ഹൈസ്‌കൂള്‍ വാവന്നൂരില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് മേള നടക്കുക. തദ്ദേശസ്വയം ഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
കേരള നോളജ് ഇക്കണോമി മിഷന്‍, ജില്ലാ കുടുംബശ്രീ മിഷന്‍ ഡി.ഡി.യു.ജി.കെ.വൈ, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക കമ്പനികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 25-ഓളം കമ്പനികള്‍ രണ്ടായിരത്തിലധികം ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തും.    എസ്.എസ്.എല്‍.സി/പ്ലസ്-ടു,/ഡിപ്ലോമ ഐ.ടി.ഐ/ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ https://knowledgemission.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ബയോഡാറ്റ/സി.വി/ റെസ്യൂമെ എന്നിവയുടെ അ്ഞ്ച് പകര്‍പ്പ് കൊണ്ടുവരണം. ഉച്ചയ്ക്ക് 12.30 വരെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...