നരിവേട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

പൊലീസ് യൂണിഫോമിൽ പകുതി ഭാഗം മറച്ചു കൊണ്ട് ടൊവിനോ തോമസ്സിൻ്റെ പോസ്റ്റർ, പിന്നിൽ ദുരൂഹതയെ ഓർമ്മിപ്പിക്കുന്ന മറ്റൊരു പോസ്റ്ററുമായി നരിവേട്ട എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.മറവികൾക്കെതിരേ ഓർമ്മയുടെ പോരാട്ടമാണ് നരി വേട്ട എന്ന് ചിത്രത്തിലൂടെ വ്യക്തമാക്കുകയാണ് അണിയറ പ്രവർത്തകർ.ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹരാണ് ഈ ചിത്രംസംവിധാനം ചെയ്യുന്നത്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – എൻ. എം. ബാദുഷ.വയനാട്ടിലും, കുട്ടനാട്ടിലുമായി എൺപതുദിവ സത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിലൂടെ യാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.: ഒരു നാടിൻ്റെ അവകാശ പോരാട്ടത്തിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വൻ മുതൽമുടക്കിൽ വലിയ ക്യാൻവാസ്സിലൂടെയാണ് അവതരണം.ഏറെ സാമൂഹ്യ പ്രതിബദ്ധത ഒദ്യോഗികജീവിതത്തിലും, വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന പൊലീസ് കോൺസ്റ്റബിൾ വർഗീസ് എന്ന കഥാപാത്രത്തിൻ്റെ സംഘർഷമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.ടൊവിനോ തോമസ്സാണ് വർഗീസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരൻ,സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയംവദാ കൃഷ്ണയാണ് നായിക.ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇവർക്കൊപ്പം നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫിൻ്റേതാണു തിരക്കഥസംഗീതം. ജെയ്ക്ക് ബിജോയ്സ്.ഛായാഗ്രഹണം – വിജയ്.എഡിറ്റിംഗ് – ഷമീർ മുഹമ്മദ്പ്രൊജക്റ്റ് ഡിസൈൻ ഷെമി കലാസംവിധാനം – ബാവമേക്കപ്പ് – അമൽ.കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് കുമാർ .നിർമ്മാണ നിർവ്വഹണം – സക്കീർ ഹുസൈൻ , പ്രതാപൻ കല്ലിയൂർവാഴൂർ ജോസ്.ഫോട്ടോ . ശ്രീരാജ് ‘

Leave a Reply

spot_img

Related articles

ശ്രീരാമനെ കുറിച്ചുള്ള ഭാഗങ്ങളും പാഠ്യവിഷയം, സംസ്കൃതം പഠിപ്പിക്കുന്ന മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

അറബിക് ഭാഷയ്‌ക്കൊപ്പം സംസ്‌കൃതവും വിഷയമാക്കി സംസ്ഥാനത്തെ ആദ്യ ആധുനിക മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. എൻ സി ഇ ആർ ടി പാഠ്യപദ്ധതിക്ക്...

അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി ടീസർ, ട്രെയിലർ പ്രകാശനം – നടത്തി

ശൈലശ്രീ മീഡിയാ ക്രിയേഷൻസിൻ്റെ ബാനറിൽ ശൈലജ ശ്രീനിവാസൻ നിർമ്മിച്ച് സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ ടീസർ ,...

ബമ്പർ ജനുവരി ഇരുപത്തിനാലിന് ട്രയിലർ പുറത്തുവിട്ടു

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.പ്രദർശനത്തിനു മുന്നോടിയായി ഈ ചിത്രത്തിൻ്റെ ട്രയിലർ പ്രകാശനം ചെയ്തു.വേദാപിക്ച്ചേഴ്സിൻ്റെ...

പിപിഇ കിറ്റ് ഇടപാട്: ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ളയെന്ന് കെ സുരേന്ദ്രന്‍

കൊവിഡ് കാല പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മഹാമാരിയുടെ കാലത്ത് ലോകം വിറങ്ങലിച്ചു...