ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച്ച ( ജനുവരി 25) രാവിലെ 10.30 ന് എറണാകുളം തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രമുഖ ചലച്ചിത്ര താരവും സംസ്ഥാന തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കണും ആയ ടോവിനോ തോമസ് നിർവഹിക്കും.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എൻ കെ ഉമേഷ് പങ്കെടുക്കും. വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.