ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനം

ദേശീയ വിര വിമുക്ത ദിനമായ ഫെബ്രുവരി എട്ടിന് പത്തനംതിട്ട ജില്ലയിലെ 199475 കുട്ടികള്‍ക്ക് വിര നശീകരണത്തിനുളള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും.സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, ഐസി.എസ്.ഇ, കേന്ദ്രീയവിദ്യാലയം ഉള്‍പ്പെടെ എല്ലാ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കും, അങ്കണവാടികളിലെയും, ഡേകെയര്‍ സെന്ററിലെയും കുട്ടികള്‍ക്കുമാണ് ഗുളിക വിതരണം ചെയ്യുന്നത്. ഒരു വയസ്സു മുതല്‍ 19 വയസു വരെയുളള കുട്ടികള്‍ക്കാണ് സൗജന്യമായി ഗുളിക വിതരണം ചെയ്യുന്നത്. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉച്ച ഭക്ഷണത്തിനുശേഷമാണ് വിര നശീകരണ ഗുളിക കഴിക്കേണ്ടത്. ഒന്നു മുതല്‍ രണ്ട് വയസുവരെ പ്രായമുളള കുട്ടികള്‍ക്ക് പകുതി ഗുളിക (200 മില്ലിഗ്രാം) ഒരു ടേബിള്‍ സ്പൂണ്‍ വെളളത്തില്‍ അലിയിച്ചാണ് നല്‍കേണ്ടത്. 2 വയസ് മുതല്‍ 19 വയസുവരെയുളള കുട്ടികള്‍ ഒരു ഗുളിക (400 മില്ലിഗ്രാം) ചവച്ചരച്ച് കഴിച്ചശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെളളം കൂടി കുടിക്കണം. പനിയോ മറ്റ് അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണം. പനി, മറ്റസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍  രോഗം ഭേദമായ ശേഷമോ, ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമോ ഗുളിക കഴിക്കാം.  ഫെബ്രുവരി എട്ടിന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ ഈ മാസം 15-ന് ഗുളിക കഴിക്കണം. മണ്ണില്‍ കളിക്കുന്നതിലൂടെയും, വൃത്തിയാക്കാത്തതും, പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും, വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികളില്‍ വിളര്‍ച്ച, പോഷണക്കുറവ്, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഇവയെല്ലാം കുട്ടികളുടെ പഠനമികവിനെയും, കായികശേഷിയെയും ബാധിക്കാം. ഇതൊഴിവാക്കാന്‍ ആറു മാസത്തിലൊരിക്കല്‍ വിരമരുന്ന് കഴിക്കേണ്ടത് ആവശ്യമാണ്. കുട്ടികളില്‍ കാണപ്പെടുന്ന വിളര്‍ച്ച തടയുന്നതിനും, രോഗപ്രതിരോധശേഷിയും, പഠനശേഷിയും വര്‍ധിപ്പിക്കുന്നതിനും എല്ലാ കുട്ടികളും ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...