ഞീഴൂർ ആയുർവേദ ആശുപത്രിക്ക് ദേശീയ അംഗീകാരം

കോട്ടയം: എൻ.എ.ബി.എച്ച്. അംഗീകാരത്തോടെ ദേശീയനിലവാര മികവിൽ ഞീഴൂർ ഗ്രാമപഞ്ചായത്തിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ. ആശുപത്രിയിൽ നിന്നുള്ള സേവനം, അടിസ്ഥാന സൗകര്യം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, രജിസ്റ്ററുകളുടെ കൃത്യത, മരുന്ന് സംഭരണം, വിതരണം, പരിശോധന മുറി, ശുചിത്വം, ഭിന്നശേഷി സൗഹൃദം, അനുബന്ധ സേവനങ്ങൾ എന്നിവ പരിഗണിച്ചാണ് നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ് (എൻ.എ.ബി.എച്ച്.) അംഗീകാരം ലഭിച്ചത്.

നാഷണൽ ആയുഷ് മിഷനുമായി ചേർന്ന് ഭാരതീയ ചികിത്സാ വകുപ്പ് ആരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന വ്യാപകമായ സംരംഭത്തിന്റെ ഭാഗമായാണ് ഈ അംഗീകാരം ലഭിച്ചത്. നാഷണൽ ആയുഷ് മിഷൻ സഹായത്തോടെ ആശുപത്രിയിൽ യോഗ പരിശീലനവും നടത്തുന്നുണ്ട്. ആയുർവേദ ചികിത്സയിലൂടെ പ്രാഥമിക പ്രതിരോധത്തിനുള്ള സാധ്യതകൾ നടപ്പാക്കാൻ ആശാവർക്കർമാരെ ഉൾപ്പെടുത്തി സമൂഹത്തിലെ പൊതുവായ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്താനുള്ള പദ്ധതിയും നടത്തുന്നു.

കേന്ദ്ര വിദഗ്ദ്ധ സംഘം ആശുപത്രിയിലെ സൗകര്യങ്ങൾ പരിശോധിച്ചു വിലയിരുത്തിയാണ് അക്രെഡിറ്റേഷൻ അനുവദിച്ചത്.പുതിയ അംഗീകാരം ഗ്രാമപഞ്ചായത്തിന് അഭിമാനനേട്ടമാണെന്ന് പ്രസിഡന്റ് ശ്രീകല ദിലീപ് പറഞ്ഞു. ആശുപത്രിയോട് അനുബന്ധിച്ച് പുതിയ പഞ്ചകർമ്മ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. നിർമ്മാണം പൂർത്തിയായാൽ ഉടൻ ഒ.പി യിൽ വരുന്ന രോഗികൾക്ക് സൗജന്യ പഞ്ചകർമ്മ ചികിത്സയും ലഭ്യമാക്കും.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...