നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.നവീന്‍ബാബുവിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു സ്ഥാനമാറ്റത്തിനായി മഞ്ജുഷ അപേക്ഷ നല്‍കിയത്.ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുള്ള മാനസികാഘാതത്താല്‍ താന്‍ ജോലി ചെയ്തുവരുന്ന ഉയര്‍ന്നതും സ്വതന്ത്രവും ഏറെ സുപ്രധാനവുമായ കോന്നി തഹസില്‍ദാര്‍ തസ്തികയില്‍ ജോലി തുടരാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്നും തത്തുല്യമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റി നിയമിക്കണം എന്നുമാവശ്യപ്പെട്ടുകൊണ്ട് മഞ്ജുഷ മൂന്നാഴ്ച മുമ്പ് നല്‍കിയ കത്ത് പരിഗണിച്ചാണ് സ്ഥാനമാറ്റം.തിങ്കളാഴ്ച മുതലാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്കുള്ള പുതിയ നിയമനം.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...

മുൻകൂർ ജാമ്യം തേടി ബിപിൻ സി ബാബു

സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിപിന്‍ സി ബാബു ഹൈക്കോടതിയില്‍.പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വാസ്തവവിരുദ്ധമാണെന്നും ബിപിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.സി പി എം...