വീണ്ടും ഒരു വീഡിയോ വൈറലാകുന്നു. ഈ വീഡിയോ കഴിഞ്ഞ വർഷത്തേതാണ്. ഒരു വരൻ അണിഞ്ഞ മാലയാണ് വീഡിയോയിൽ ഉള്ളത്. നോട്ടുകൾ കൊണ്ടുണ്ടാക്കിയ മാലയാണ് വരൻ ധരിച്ചിരിക്കുന്നത്. ഈ മാല മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. മാലയിൽ ഇരുപത് ലക്ഷം രൂപയുടെ നോട്ടുകൾ ഉണ്ടെന്നാണ് പറയുന്നത്.
ഒരു വീടിൻ്റെ മേൽക്കൂരയിൽ നിന്ന് അയൽവീടിൻ്റെ മേൽക്കൂരയിലേക്കാണ് നോട്ടുമാല നീട്ടി കെട്ടിയിരിക്കുന്നത്. വരൻ തൻ്റെ വീടിൻ്റെ മേൽക്കൂരയിൽ നിൽക്കുന്നത് കാണാം. കഴുത്തിൽ നോട്ടുകൾ കൊണ്ടുണ്ടാക്കിയ മാല തൂക്കിയിട്ടുണ്ട്. ഇരുപത് ലക്ഷം രൂപയുടെ നോട്ടുകളാണ് അതിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അഞ്ഞൂറ് രൂപയുടെ നോട്ടുകളായിരുന്നു എല്ലാം. ഈ നോട്ട് മാല കാണാൻ ഗ്രാമം മുഴുവൻ തടിച്ചുകൂടിയിരുന്നു.
ഈ വീഡിയോ കഴിഞ്ഞ വർഷത്തെതാണെങ്കിലും ഇത് വീണ്ടും വൈറലാകുകയാണ്. ഈ പണം വരന് സ്ത്രീധനമായി കിട്ടിയതാണെന്ന് ചിലർ കമൻ്റ് ചെയ്തു.