പൂജ നടത്തിയതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ഉണ്ടായ കോഴിക്കോട് നെടുമണ്ണൂര്‍ എല്‍.പി സ്‌കൂളില്‍ ഇന്ന് സര്‍വകക്ഷി യോഗം. സ്‌കൂള്‍ തുറക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രധാന അധ്യാപികയുടെ ഓഫീസ് മുറിയിലും മറ്റൊരു ക്ലാസ്സ് മുറികളിലും പൂജ നടന്നത്. നാട്ടുകാരും സിപിഎമ്മും വിദ്യാര്‍ത്ഥി സംഘടനകളും വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കിരുന്നു.
സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ് മെന്റിനോട് വിശദികരണവും തേടിയിരുന്നു. ചട്ടലംഘനം ഉണ്ടായി എന്നാണ് കുന്നുമ്മല്‍ എഇഒ വിദ്യാഭ്യാസ വകുപ്പിന് നല്‍കിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.