നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം

ഹരിതകേരളം മിഷന്റെ  ആഭിമുഖ്യത്തിൽ അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവ വൈവിധ്യ വിജ്ഞാന പഠന കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ജൈവവൈവിധ്യ പഠനോത്സവത്തിന് നാളെ ( മേയ് 26)  തുടക്കമാകും.

കുട്ടികളിൽ  ജൈവവൈവിധ്യ അവബോധവും പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനാചരണത്തോട് അനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഇടുക്കി അടിമാലിയിൽ യുഎൻഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകേരളം മിഷൻ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്യൂണിറ്റി തല പരിപാടികളുടെ ഭാഗമായാണ് പഠനോത്സവം നടത്തുന്നത്.

7,8,9 ക്ലാസ്സുകളിലേക്ക് എത്തുന്ന വിദ്യാർത്ഥികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നത്.

വിനോദവും വിജ്ഞാനവും കോർത്തിണക്കി ശിൽപശാലകൾ, കുട്ടികളുടെ പഠനങ്ങൾ, ഫീൽഡ് പ്രവർത്തനങ്ങൾ, പാട്ടുകൾ, കളികൾ, നൈപുണ്യ വികസനം എന്നിവ ഉൾപ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠന ക്യാമ്പ്.

പച്ചത്തുരുത്ത്  സന്ദർശനം, മൂന്നാറിലേക്കുള്ള യാത്ര, പക്ഷി നിരീക്ഷണം, ശലഭ നിരീക്ഷണം, ഇരവികുളം നാഷണൽ പാർക്ക് സന്ദർശനം, പരിസ്ഥിതി വിദഗ്ധരുടെ ക്ലാസുകൾ തുടങ്ങിയവയും പഠനോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമഘട്ട ജൈവ വൈവിധ്യത്തിന്റെയും പ്രാദേശിക അറിവുകളുടെയും നേർക്കാഴ്ചകൾക്ക് വഴി ഒരുക്കുന്ന നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം പ്രകൃതിയെ കുറിച്ചുള്ള കുട്ടികളുടെ ധാരണയെ സമ്പന്നമാക്കുമെന്ന് നവകേരളം  കർമപദ്ധതി സംസഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ ടി.എൻ. സീമ അറിയിച്ചു.  

Leave a Reply

spot_img

Related articles

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.പാലക്കാട് പന്തലാംപാടം മേരിമാതാ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ മുഹമ്മദ്റോഷൻ,...

മുൻകൂർ ജാമ്യപേക്ഷ നല്‍കി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുൻകൂർ ജാമ്യപേക്ഷ നല്‍കി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ നവീൻ ബാബുവിന്‍റെ യാത്രയയ്പ്പ്...

കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ വി ഡി സതീശന്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷണിക്കപ്പെടാതെ എത്തിയ പി പി ദിവ്യയെ യാത്രയയപ്പ്...