ടൊവിനോ തോമസിൻ്റെ ജൻമദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ഒരു പുതിയ നിർമ്മാണ സ്ഥാപനം കടന്നു വരുന്നു.
മുൻപേ … എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം പ്രശസ്ത ചിത്രസംയോജകനായ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്നു.. ചിത്രത്തിൻ്റെ എഡിറ്റിംഗും സൈജു ശീധരൻ തന്നെയാണ് നിർവഹിക്കുന്നത്.
ഏറെ വിജയം നേടിയകുമ്പളങ്ങിനെ റ്റ്സ്, അഞ്ചാം പാതിരാ.മഹേഷിൻ്റെ പ്രതികാരം, മായാ നദി, വൈറസ്, .തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററാണ് സൈജു ശ്രീധരൻ
മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഫുട്ടേജ് എന്ന ചിത്രമൊരുക്കിയ സൈജുവിൻ്റെ രണ്ടാമതു ചിത്രമാണിത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം അടുത്തു തന്നെ പ്രദർഗ ന ത്തിനെത്തുന്നു.
കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും’ ബസുക്ക എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്സുംപേൾ ബ്ളൂ പിക്ച്ചേർന്നും ചേർന്നാണു്
ഈ ചിത്രം നിർമ്മിക്കുന്നത്.
ഹൃദ്യമായ ഒരുലൗ സ്റ്റോറിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഏതാനും നാളുകളിലായി ആക്ഷൻ ,ത്രില്ലർ സിനിമകളിൽ നിറഞ്ഞു നിന്ന ടൊവിനോ തോമസ്ഏറെ ഇടവേളക്കുശേഷമാണ് ഇത്തരത്തിലൊരു പ്രണയ ചിത്രത്തിൽ അഭിനയിക്കുന്നത്.
ടീന തോമസ്സിൻ്റേതാണു തിരക്കഥ.
സംഗീതം – റെക്സ് വിജയൻ.
പശ്ചാത്തല സംഗീതം -സു ഷിൻ ശ്യാം.
ഛായാഗ്രഹണം – ഷിനോസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ബെന്നി കട്ടപ്പന
വാഴൂർ ജോസ്.