താൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്തകൾ ശുദ്ധ അസംബന്ധം; കെ സുധാകരൻ

താൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്തകൾ ശുദ്ധഅസംബന്ധമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യങ്ങൾകൊണ്ട് അതിന് കഴിഞ്ഞില്ലെന്നും കെ സുധാകരൻ പറഞ്ഞു. പേരാവൂരിലും കണ്ണൂരിലും പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയിൽ ചേരുമെന്ന വാർത്ത ശുദ്ധ അസംബന്ധം. മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. സാഹചര്യങ്ങൾ കൊണ്ട് കഴിഞ്ഞില്ല.അതിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല.പാർട്ടിയിലെ ഒരു കുട്ടിയെപ്പോലും തോൽപ്പിക്കാൻ ശ്രമിക്കില്ല.കോൺഗ്രസ് മിന്നും വിജയം നേടും.ബിജെപിയിൽ പോകുന്ന കാര്യം ഇന്ന് വരെ ആലോചിച്ചിട്ടില്ല. ഇനി അങ്ങനെ ആലോചിക്കുകയുമില്ല. രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് ഞാൻ. പിണറായി സർക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കും- കെ സുധാകരൻ പറഞ്ഞു.

Leave a Reply

spot_img

Related articles

പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ഒഴികെ കോട്ടയം ജില്ലയിൽ മത്സര ചിത്രം തെളിഞ്ഞു

ഒടുവില്‍ ഒന്‍പതു നിയമസഭാ മണ്ഡലങ്ങളിലേക്കും ഉള്ള സ്ഥാനാർത്ഥികളായി.പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ഒഴികെ കോട്ടയം ജില്ലയിൽ മത്സര ചിത്രം തെളിഞ്ഞു.യുഡിഎഫിന് ഏറ്റുമാനൂരില്‍ ഡി സി സി...

സ്ഥാനാർത്ഥിത്വം ലഭിക്കാഞ്ഞതിനെ പറ്റി നിലപാട് വ്യക്തമാക്കി ജോസഫ് വാഴയ്ക്കൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാഞ്ഞതിനെ പറ്റി നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ.ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനങ്ങൾ നേതൃത്വം നൽകിയിരുന്നതിനാൽ അതിൻ്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട്...

നിയമസഭാ തെരഞ്ഞെടുപ്പ് :സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു

കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രിസിന്റെ പട്ടിക കൂടി വന്നതോടെ സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു. ഇനി മുന്നണികൾ പൂർണ്ണമായും തിരഞ്ഞെടുപ്പ് പ്രചാരണ...

നാട്ടകം സുരേഷ് ഏറ്റുമാനൂരിലും,പ്രൊഫ റോണി കെ ബേബി കാഞ്ഞിരപ്പള്ളിയിലും,സജി ജോസഫ് പൂഞ്ഞാറിലും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കും

കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഏറ്റുമാനൂരിലും,പ്രൊഫ റോണി കെ ബേബി കാഞ്ഞിരപ്പള്ളിയിലും,സജി ജോസഫ് പൂഞ്ഞാറിലും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കും.ഇതോടെ ജില്ലയിലെ മത്സരചിത്രം തെളിഞ്ഞു. കോൺഗ്രസിൻ്റെ...