1979 ലെ പത്രം വൈറലായി

ഇക്കാലത്ത് ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നതെന്തും ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. അതുവഴി മറ്റുള്ളവർക്കും അറിയാൻ കഴിയും.

എന്നാൽ വാട്ട്‌സ്ആപ്പോ ഫോണോ ഇല്ലാതിരുന്ന ഒരു കാലത്ത് ആളുകൾ അവരുടെ സന്തോഷവും ദുഃഖങ്ങളും എവിടെയാണ് പങ്കിട്ടിരുന്നതെന്ന് ചിലരെങ്കിലും ആലോചിക്കുന്നുണ്ടാകും. വർത്തമാന പത്രത്തിലൂടെയായിരുന്നു എന്തു തരം വാർത്തകളും പ്രചരിച്ചിരുന്നത്.

ഒരു പഴയ പത്രത്തിൽ അച്ചടിച്ച ഒരു പരസ്യം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. അത് വായിച്ചാൽ കഴിഞ്ഞ കാലത്തെക്കുറിച്ച് അറിയാം. ചിലർ ഒരുപക്ഷേ ചിരിക്കും.

1979-ലെ ഒരു പത്രത്തിൻ്റെ ഫോട്ടോ @indiaculturalhub എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഏത് പത്രമാണെന്ന് അറിയില്ല. ഇംഗ്ലീഷ് പത്രത്തിൽ വളരെ രസകരമായ ഒരു പരസ്യം നൽകിയിട്ടുണ്ട്.

ഒരാൾ വിദേശയാത്രയ്ക്ക് പോവുകയാണ്. അത് അറിയിക്കാനും അദ്ദേഹത്തെ അഭിനന്ദിക്കാനുമാണ് പത്രത്തിൽ അത് അച്ചടിച്ചു വന്നത്.

വൈറലായ വീഡിയോയിൽ കാണിച്ചിരിക്കുന്ന പത്രത്തിൽ മുകളിൽ ഇടതുവശത്ത് വർഷം 1979 എന്നും തീയതി 28 എന്നും എഴുതിയിട്ടുണ്ട്. മാസം ദൃശ്യമല്ല. പ്രഹ്ലാദ് ഷെട്ടി എന്ന വ്യക്തിയെ അഭിനന്ദിക്കാൻ അച്ചടിച്ച പരസ്യമാണ് വീഡിയോയിലുള്ളത്.

ബാംഗ്ലൂരിലെ കോഹിനൂർ റോളിംഗ് ഷട്ടേഴ്സ് ആൻഡ് എഞ്ചിനീയറിംഗ് വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഡയറക്ടറായിരുന്നു ഇദ്ദേഹം. കമ്പനിയെ പ്രതിനിധീകരിച്ച് അദ്ദേഹം ബ്രിട്ടൻ, പശ്ചിമ ജർമ്മനി, സ്വിറ്റ്സർലൻഡ്, മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ഒരു യാത്ര പോകുകയായിരുന്നു. ഈ അവസരത്തിൽ വിവിധ കമ്പനികൾ അദ്ദേഹത്തെ
പത്രത്തിലൂടെ അഭിനന്ദിക്കുന്നതാണ്.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...