നോക്കുകൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ നടത്തിയ പ്രസംഗം വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് മന്ത്രി പി രാജീവ്.വസ്തുതകള്‍ ഇല്ലാതെ കാര്യങ്ങള്‍ പറഞ്ഞാല്‍ അവരുടെ വിശ്വാസ്യത തകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണ്. നോക്കുകൂലി സംബന്ധിച്ച് തെറ്റായ പ്രവണതകള്‍ ഉണ്ടായിരുന്നുവെന്നും അത് അവസാനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സങ്കുചിത രാഷ്ട്രീയ പ്രതികരണമാണ് നടത്തിയതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.രാജ്യസഭയിലായിരുന്നു ഇന്നലെ ധനമനത്രി പ്രസംഗത്തിനിടെ വിമർശനം നടത്തിയത്.