ആക്ഷൻ ഹീറോ ബിജുവിൻ്റെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കും

ആക്ഷൻ ഹീറോ ബിജു റിലീസ് ആയിട്ട് എട്ട് വർഷങ്ങൾ പൂർത്തിയാകുന്ന ഈ അവസരത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ചിത്രത്തിനോട് ഇപ്പോഴും തുടരുന്ന സ്നേഹത്തിനും പിന്തുണക്കും നിവിൻ പോളി നന്ദി പറഞ്ഞു. അങ്ങനെ നിവിൻ പോളി വളരെ ആവേശത്തോടെ തന്റെ സോഷ്യൽ മീഡിയയിലൂടെ “ആക്ഷൻ ഹീറോ ബിജു‘ വിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു. നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിച്ച
ചിത്രമായിരുന്നു, ആക്ഷൻ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമ്മിക്കുന്നത്.
“ആക്ഷൻ ഹീറോ ബിജു” റിലീസായത് 2016 ഫെബ്രുവരി നാലിനായിരുന്നു. ആക്ഷൻ ഹീറോ ബിജു അടിസ്ഥാനപരമായി ഒരു പോലീസുകാരൻ്റെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങളുടെയും സാഹചര്യങ്ങളുടെയും ഒരു ചിത്രമാണ്. എസ്ഐ ബിജു എന്ന ഒരു പോലീസ് ഓഫീസർക്കൊപ്പമുള്ള സവാരി ആണ് ചിത്രം. അത്ഭുതപ്പെടുത്തുന്ന പഞ്ച് ഡയലോഗുകളും ‘എൻ്റെ സ്റ്റേഷൻ പരിധിയിൽ ഒരു ഗുണ്ട മാത്രം മതി’ പോലുള്ള വൺ-ലൈനറുകളും ഉണ്ട്.
പ്രൊഡക്ഷൻ കൺട്രോർ- ശ്യാം ലാൽ, പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...