രക്ഷയില്ല, തോൽവി തന്നെ, ഇത്തവണ മൂന്നെണ്ണത്തിന്; സ്വന്തം മൈതാനത്തും തലതാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്

പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാനോട് ഏകപക്ഷീയമായ മൂന്ന് ഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. സ്വന്തം മൈതാനത്താണ് ബ്ലാസ്റ്റേഴ്സ് വമ്പൻ തോൽവി വഴങ്ങിയത്. ആദ്യ പകുതിയിൽ ജാമി മക്ലാരൻ (28, 40) മിനിറ്റുകളിൽ നേടിയ ഇരട്ട ഗോളിന്റെയും 60-ാം മിനിറ്റിൽ ആൽബർട്ടോ റോഡ്രിഗസ് നേടിയ ഗോളിന്റെയും കരുത്തിലാണ് മോഹൻ ബഗാൻ വിജയിച്ചത്. മത്സരത്തിൽ ഏറെ നേരം പന്ത് കൈവശം വെച്ചത് കേരള ബ്ലാസ്റ്റേഴ്സായിരുന്നു. 67 ശതമാനമായിരുന്നു ബോൾ പൊസെഷൻ. എന്നാൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാനോ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാനോ സാധിച്ചില്ല.അതേസമയം, പന്ത് കാലിൽ കുരുത്തപ്പോഴൊക്കെ മോഹൻ ബഗാൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ മേഖലയിൽ അപകടം വിതച്ചു. 13 ഷോട്ടുകളിൽ നാലെണ്ണം ടാർഗറ്റിലേക്കും അതിൽ മൂന്നെണ്ണം ഗോളിലും കലാശിച്ചു. അതേസമയം, ബ്ലാസ്റ്റേഴ്സാകട്ടെ രണ്ട് ഷോട്ടുകൾ മാത്രമാണ് ഗോളിലേക്ക് പായിച്ചത്. പരാജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകൾ അവസാനിച്ച മട്ടാണ്.20 കളികളിൽ നിന്ന് 24 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഏഴ് കളികൾ ജയിച്ചപ്പോൾ 10 എണ്ണം തോറ്റു. 21 കളികളിൽ നിന്ന് 49 പോയിന്റുമായി മോഹൻ ബഗാൻ പട്ടികയിൽ ഒന്നാമതാണ്. ബംഗാൾ ടീം സെമി ഉറപ്പിക്കുകയും ചെയ്തു.

Leave a Reply

spot_img

Related articles

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...