പൊതു അവധി ദിവസങ്ങളിൽ നാമനിർദ്ദേശ പത്രിക സ്വീകരിക്കില്ല

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ പൊതുഅവധി ദിവസങ്ങളിൽ സ്വീകരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 (തിങ്കൾ) ആണ്.

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 33(1) പ്രകാരം പൊതു അവധി ദിവസങ്ങളിൽ വരണാധികാരികൾക്ക് നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കാൻ അനുവാദമില്ല.
​ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം മാർച്ച് 20 വെള്ളിയാഴ്ച (ഈദുൽ ഫിത്തർ/റംസാൻ) പൊതു അവധിയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ഈ ദിവസം പത്രികകൾ സ്വീകരിക്കില്ല.പത്രികാ സമർപ്പണത്തിന് പരിമിതമായ സമയം മാത്രമേ ലഭ്യമാകൂ എന്നതിനാൽ, രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് ഇതു സംബന്ധിച്ച് കൃത്യമായ നിർദ്ദേശം നൽകണമെന്നും സമയബന്ധിതമായി പത്രികകൾ സമർപ്പിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർച്ച് 16-ലെ വിജ്ഞാപന പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം പത്രികാ സമർപ്പണം.

Leave a Reply

spot_img

Related articles

ഡോ.വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും

ഡോ.വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും.കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറയുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ട് പരമാവധി...

പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും.ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും.രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ...

ഫേസ്ബുക്ക് പോസ്റ്റിൽ രാഷ്ട്രീയ സ്വഭാവ ആരോപണം ; വിഎസിന്റെ മകനെതിരെ പരാതി

വി.എ. അരുൺകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.ഐഎച്ച്ആർഡി ഡയറക്ടറായ അരുൺകുമാർ രാഷ്ട്രീയ സ്വഭാവമുള്ള ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.തെരഞ്ഞെടുപ്പ് കാലയളവിൽ...

അഡ്വ. നോബിൾ മാത്യുവിൻ്റെ സസ്പെൻഷൻ പിൻവലിച്ചു

നോബിൾ മാത്യുവിൻ്റെ സസ്പെൻഷൻ പിൻവലിച്ചു.ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട അഡ്വ. നോബിൾ മാത്യു (കോട്ടയം)വിന്റെ സസ്പെൻഷൻ പിൻവലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ...