പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് എൺപത്തിരണ്ട് വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു.
ആസ്സാം നഗാവ് സ്വദേശി ഇഷ്ബുൾ ഇസ്ലാം (25) നെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) ജഡ്ജി ദിനേഷ് എം പിള്ള തടവും പിഴയും വിധിച്ചത്.
2021 ആഗസ്തിലാണ് സംഭവം. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ പതിമൂന്നുകാരിയേയാണ് ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഢനത്തിനിരയാക്കിയത്.
അമ്മയോടോപ്പം കഴിയുകയായിരുന്നു പെൺകുട്ടി. കുറുപ്പംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.