ചുനക്കര ഉത്സവത്തിന്റെ ഭാഗമായി കരിമുളയ്ക്കൽ കരയുടെ കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു.
കെട്ടുകാളയുടെ മുകളിലുണ്ടായിരുന്ന 3 പേർക്കു പൊള്ളലേറ്റു.
സാരമായ പൊള്ളലേറ്റ രണ്ടുപേരെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീപിടിത്തത്തിൽ സ്വർണത്തിടമ്പ് കത്തി നശിച്ചു.