സര്‍ക്കാര്‍ പരിപാടികളില്‍ തന്നെ ക്ഷണിക്കുന്നില്ല; ആരോപണവുമായി ചാണ്ടി ഉമ്മന്‍

സര്‍ക്കാര്‍ പരിപാടികളില്‍ തന്നെ ക്ഷണിക്കുന്നില്ലെന്ന ആരോപണവുമായി പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ സ്പീക്കർക്ക് കത്തയച്ചു

സര്‍ക്കാര്‍ പരിപാടികളില്‍ ക്ഷണിക്കാത്തതിലെ പ്രതിഷേധം പരിപാടികളില്‍ പങ്കെടുത്തു കൊണ്ട് തന്നെ പ്രകടിപ്പിച്ച് എംഎല്‍എ ചാണ്ടി ഉമ്മൻ

കഴിഞ്ഞ ദിവസം മണര്‍കാട് ഉപജില്ലാ കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിന്റെ സമാപനത്തിലും ക്ഷണിക്കാത്തതിന്റെ പ്രതിഷേധമാണ് ചാണ്ടി ഉമ്മന്‍ വേദിയിലെത്തി പ്രകടമാക്കിയത്.

ഇക്കാര്യം മണ്ഡലത്തിലെ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മന്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് സ്പീക്കര്‍ എ എന്‍ ഷംസീറിന് ചാണ്ടി ഉമ്മന്‍ പരാതി നല്‍കിയിരുന്നു. പ്രോട്ടോകോള്‍ പ്രകാരം അധ്യക്ഷനാകേണ്ട പരിപാടികളില്‍ പോലും മുഖ്യാതിഥിയായാണ് ക്ഷണിക്കാറുള്ളതെന്നും ഇത് അവകാശ ലംഘനമാണെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍ നല്‍കിയ കത്തില്‍ സൂചിപ്പിച്ചത്.

എന്നാല്‍ ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കലോത്സവത്തില്‍ ക്ഷണിക്കാതെ തന്നെ പ്രതിഷേധ സൂചകമായി ചാണ്ടി ഉമ്മന്‍ പങ്കെടുത്തത്. വേദിയിലെത്താന്‍ സംഘാടകര്‍ നിര്‍ബന്ധിച്ചെങ്കിലും സദസില്‍ തന്നെ എംഎല്‍എ ഇരിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എംഎല്‍എ മണ്ഡലത്തിലില്ല എന്ന് അറിഞ്ഞതിനാലാണ് ക്ഷണിക്കാത്തതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ തന്നെയാരും വിളിച്ചിട്ടില്ലെന്നും മനപൂര്‍വം ക്ഷണിക്കാതിരുന്നതാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

നൂറ് മീറ്റർ ചുറ്റളവിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണം

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളിൽ നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,  ആരാധനാലയങ്ങൾ,  തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്ന ഉത്തരവ്...

മൂന്നുമാസം മുൻപ് ലോട്ടറിയടിച്ചയാള്‍ വാഹനാപകടത്തില്‍ മരിച്ചു

മൂന്നുമാസം മുൻപ് ലോട്ടറിയടിച്ചയാള്‍ വാഹനാപകടത്തില്‍ മരിച്ചു. കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടില്‍ എം.സി. യാക്കോബ് (കുഞ്ഞുഞ്ഞ്-75) ആണ് മരിച്ചത്. കോലഞ്ചേരി പെരുമ്പാവൂർ റോഡില്‍ ഇരുചക്രവാഹനങ്ങള്‍...

സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് ഒരു മാസം കൂടി നീട്ടി റെഗുലേറ്ററി കമ്മീഷൻ

സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക്‌ ഒരു മാസം കൂടി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള...

വിദ്യാർഥികൾക്ക് ആവേശം പകർന്ന് പുല്ലൂർ ജി.യു.പി. സ്കൂളിൽ ‘നിറക്കൂട്ട്’ ദ്വിദിന സഹവാസ ക്യാമ്പ്

മഞ്ചേരി: കഥകൾ കൊണ്ടു കളിച്ചും നാടകം അഭിനയിച്ചും ​​ഔഷധച്ചെടികളെ അടുത്തറിഞ്ഞും പുല്ലൂർ ജി.യു.പി. സ്കൂളിൽ ‘നിറക്കൂട്ട്’ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. കുട്ടികളിൽ മൂല്യബോധവും...