കേരളത്തിൽ ഗുണ്ടകളുടെ എണ്ണം കൂടി

പോലീസിൻ്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് കേരളത്തിൽ ഗുണ്ടകളുടെ എണ്ണം കൂടിയതായി റിപ്പോർട്ട്.

ഗുണ്ടാ അതിക്രമങ്ങൾ മുമ്പത്തേക്കാളും വർദ്ധിച്ചുവെന്ന് പോലീസ് പറഞ്ഞു.

ഇതിനു മുമ്പ് 2022 അവസാനത്തിലായിരുന്നു കണക്കെടുത്തത്.

അന്ന് പോലീസിൻ്റെ ഗുണ്ടാ ലിസ്റ്റിൽ 2272 പേരുണ്ടായിരുന്നു.

ഇപ്പോൾ 500-ലധികം ഗുണ്ടകൾ വർദ്ധിച്ചിരിക്കുന്നുവെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്.

ഗുണ്ടകളുടെ എണ്ണം കൂടിയപ്പോൾ അക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണവും കൂടി.

ഒരു മാസം ശരാശരി 26 കൊലപാതകങ്ങളായിരുന്നു മുൻ കണക്കുകളിലെങ്കിൽ ഇപ്പോഴത് 33 ആണ്.

2022 നും 2024 നും ഇടയ്ക്ക് 438 കൊലപാതകങ്ങളും 1358 വധശ്രമ കേസുകളും റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പോലീസിൻ്റെ ഉത്തരവാദിത്വമില്ലായ്മയിലേക്ക് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...