ജൂൺ 23 ഒളിമ്പിക് ദിനം

1948-ൽ സ്ഥാപിതമായ ഒളിമ്പിക് ദിനം എല്ലാ വർഷവും ഇന്ന് ജൂൺ 23 ന് ആചരിക്കുന്നു. 1894-ൽ പിയറി ഡി കൌബർട്ടിൻ ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) സ്ഥാപിച്ചതിൻ്റെ സ്മരണാർത്ഥമാണ് ഇത്. ഈ വർഷം ജൂലായിൽ നടക്കാനിരിക്കുന്ന ഗെയിംസിൻ്റെ ആതിഥേയ നഗരമായ പാരീസ് കൌബർട്ടിൻ്റെ ജന്മസ്ഥലമായതിനാൽ ഈ വർഷത്തെ ഈ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. ജൂലായ് 6 മുതൽ ആഗസ്ത് 11 വരെയാണ് ഒളിമ്പിക്സ് മേള.

ഈ വർഷത്തെ ഒളിമ്പിക് ദിനത്തിൻ്റെ തീം ‘നമുക്ക് നീങ്ങാം, ആഘോഷിക്കാം’ (Let’s Move and Celebrate) എന്നതാണ്.

പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ഒന്നിപ്പിക്കാനായി പിയറി ഡി കൗബെര്‍ട്ട് എന്ന ഫ്രഞ്ച് ചെറുപ്പക്കാരന്‍റെ മനസ്സിലുദിച്ച ഒരാശയമാണ് ആധുനിക ഒളിമ്പിക്സിന് വഴിയൊരുക്കിയത്. യോദ്ധാക്കളെ യുദ്ധക്കളത്തിലേക്ക് അയയ്ക്കുന്നതിനുപകരം കളിക്കളത്തിലേക്ക് നയിക്കണം എന്ന ഈ ആശയത്തെ പലരും പരിഹസിച്ച് തള്ളി. തുടക്കത്തില്‍ കൗബെര്‍ട്ടിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
ഒരു സ്പോര്‍ട്സ് പ്രേമിയായിരുന്ന കൗബെര്‍ട്ടീന്‍ കുതിരസവാരിയിലും വഞ്ചിതുഴയലിലും ഓട്ടത്തിലും പരിശീലനം നേടിയിരുന്നു. ഫ്രാന്‍സിലെ വിദ്യാഭ്യാസരീതി സ്പോര്‍ട്സിനെ അവഗണിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇംഗ്ലണ്ടിലെ സ്കൂളുകളില്‍ സ്പോര്‍ട്സിന് പ്രാധാന്യം കൊടുക്കുന്ന കാര്യം കൗബെര്‍ട്ടീന്‍ മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഇംഗ്ലണ്ടിലെത്തി ഇതെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും ചെയ്തു. ജര്‍മനിയിലും സ്വീഡനിലും അമേരിക്കയിലും യാത്രകള്‍ നടത്തിയ അദ്ദേഹ ത്തിന്‍റെ ആശയത്തെ പല രാജ്യങ്ങളും പിന്തുണക്കുകയും ചെയ്തു.
1894 ജൂൺ 23-ന് പാരീസില്‍ നടന്ന രാജ്യാന്തരസ്പോര്‍ട്സ് സമ്മേളനത്തില്‍ കൗബെര്‍ട്ടീന്‍റെ ആശയം അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. നാല് വര്‍ഷത്തിലൊരിക്കലാണ് ഒളിമ്പിക്സ് നടത്താന്‍ തീരുമാനമായത്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...