ഒളിമ്പിക്സ് കൗതുകങ്ങള്‍

ഈ വർഷം ജൂലായ് 26 മുതൽ ആഗസ്ത് 11 വരെ പാരീസിലാണ് ഒളിമ്പിക്സ് നടക്കുന്നത്.

ഒളിമ്പിക്സ് ചിഹ്നം
ഒളിമ്പിക്സിന്‍റെ ചിഹ്നം അഞ്ച് വളയങ്ങളാണ്. ഇവ അഞ്ച് ഭൂഖണ്ഡങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ വളയങ്ങള്‍ക്ക് നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് നിറങ്ങളാണ്. ഡെല്‍ഫിയിലുള്ള പുരാതനഗ്രീക്ക് അള്‍ത്താരയിലെ അഞ്ച് വളയങ്ങളാണ് ഒളിമ്പിക്സിന്‍റെ ഔദ്യോഗികചിഹ്നമായി സ്വീകരിച്ചത്.
ഒളിമ്പിക്സ് ഗാനം
പ്രശസ്തമായ ഒളിമ്പിക്സ് ഗാനം രചിച്ചത് ഗ്രീക്ക് കവിയായ കോസ്റ്റാസ പാലാമാസ് ആണ്. 1893-ലാണ് ഇത് രചിക്കപ്പെട്ടത്. ഗാനത്തിന് സംഗീതം പകര്‍ന്നത് സ്പൈ റോസ് സാമാരാസ് എന്ന ഗ്രീക്ക് സംഗീതജ്ഞനാണ്. 1896-ലെ പ്രഥമആധുനിക ഗെയിംസില്‍ ഈ ഗാനം ആലപിക്കപ്പെട്ടു. പിന്നീട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഈ ഗാനം ഇംഗ്ലീഷിലാക്കി. ഒളിമ്പിക്സിന്‍റെ ഉദ്ഘാടനവേളയില്‍ പതാക ഉയര്‍ത്തുമ്പോഴാണ് ഒളിമ്പിക് ഗാനം ആലപിക്കുന്നത്.
ഒളിമ്പിക്സ് മെഡല്‍
പുരാതനഒളിമ്പിക് ഗെയിംസിലെ വിജയിക്ക് സമ്മാനമായി നല്‍കിയിരുന്നത് ഒലിവുമരത്തിന്‍റെ കൊമ്പുകൊണ്ടുള്ള കിരീടമായിരുന്നു. ഒളിമ്പിക് മെഡലുകള്‍ക്ക് സ്ഥിരമായ രൂപകല്‍പ്പന നടത്തിയത് ഇറ്റലിക്കാരനായ ഗിസപ്പ് കാസ്പിലിനിയാണ്. ആദ്യത്തെയും രണ്ടാമത്തെയും ആധുനിക ഒളിമ്പിക് ഗെയിംസുകളില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് നല്‍കിയിരുന്നത് വെള്ളിമെഡലും ഒലീവ് മരത്തിന്‍റെ കൊമ്പും സാക്ഷ്യപത്രവുമായിരുന്നു. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് വെങ്കലമെഡലും ലോറല്‍ മരത്തിന്‍റെ കൊമ്പുമാണ് നല്‍കിയിരുന്നത്.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം സ്വര്‍ണം, വെള്ളി, വെങ്കലം എന്നീ മെഡലുകള്‍ നല്‍കിത്തുടങ്ങിയത് 1904 മുതലാണ്. 1978-ലെ പരിഷ്കരിച്ച നിബന്ധനകളനുസരിച്ച് ഒളിമ്പിക് മെഡലുകള്‍ക്ക് 60മില്ലീമീറ്റര്‍ വ്യാസവും 3 മില്ലീമീറ്റര്‍ കനവുമുണ്ടാകണം. സ്വര്‍ണം, വെള്ളി മെഡലുകളില്‍ 92.5 ശതമാനം ശുദ്ധവെള്ളിയായിരിക്കും. സ്വര്‍ണമെഡലില്‍ 6 ഗ്രാം സ്വര്‍ണം പൂശിയിരിക്കും. മെഡലില്‍ കായികഇനത്തിന്‍റെ പേര് എഴുതിയിരിക്കും. ഒളിമ്പിക്സ് മത്സരങ്ങളില്‍ നാല്, അഞ്ച്, ആറ് എന്നീ സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് 1948 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചുതുടങ്ങി. 1984 മുതല്‍ ഏഴ്, എട്ട് സ്ഥാനക്കാര്‍ക്കും ഇത് നല്‍കിത്തുടങ്ങി.

ഇപ്രാവശ്യത്തെ ഒളിമ്പിക്സിന് സ്വർണം, വെള്ളി, വെങ്കലം മെഡലുകളിൽ എല്ലാത്തിലുമായി 18 ഗ്രാം ഈഫൽ ഗോപുരത്തിലെ ഇരുമ്പ് കഷണം ചേർത്താണ് നിർമ്മിക്കുന്നത്.
ഒളിമ്പിക്സ് മുദ്രാവാക്യം
ഒളിമ്പിക്സിന്‍റെ ഔദ്യോഗികമുദ്രാവാക്യമാണ് ‘സിറ്റിയസ്, ഓള്‍ട്ടിയസ്, ഫോര്‍ട്ടിയസ്’. ഈ ഫ്രഞ്ചുവാക്കുകളുടെ അര്‍ത്ഥമിതാണ് ‘കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ദൂരത്തില്‍’.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...