തട്ടിപ്പുകാരുടെ കോളുകളോ ഭീഷണികളോ ലഭിച്ചാൽ എന്തുചെയ്യാം?

വിവിധ സംസ്ഥാനങ്ങളിലെ പോലീസ് അധികാരികൾ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാർക്കോട്ടിക് കൺട്രോൾ വകുപ്പ്, റിസർവ് ബാങ്ക്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവയുടെയൊക്കെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ട്.

ഭീഷണിയും, ബ്ലാക്ക്‌മെയിൽ ചെയ്യലും തുടർന്ന് പണം തട്ടലുമാണ് രീതി. പണം നൽകാൻ തയ്യാറാവാത്തവരെ “ഡിജിറ്റൽ അറസ്റ്റ്” ചെയ്യുമെന്നും ഭീഷണിപ്പെടുത്തും.

ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ ഇത് സംബന്ധിച്ച ധാരാളം പരാതികളാണ് വരുന്നതെന്ന് അധികൃതർ പറയുന്നു.

ഈ തട്ടിപ്പുകാർ ഒരാളെ ഫോണിൽ ബന്ധപ്പെടും. നിയമവിരുദ്ധമായ ചില സാധനങ്ങളോ, മയക്കുമരുന്നോ, വ്യാജ പാസ്‌പോർട്ടുകളോ അല്ലെങ്കിൽ മറ്റേതെങ്കിലും നിരോധിത വസ്‌തുക്കളോ എന്നിവ ഉൾപ്പെടുന്ന ഒരു പാർസർ നിങ്ങളുടെ പേരിൽ അയച്ചിട്ടുണ്ടെന്ന തരത്തിൽ വിവരം നൽകും.

മറ്റുചിലപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടവരോ ബന്ധുക്കളോ ഏതെങ്കിലും കേസിലോ അപകടത്തിലോ ഉൾപ്പെട്ടെന്ന് ആയിരിക്കും വിളിച്ച് പറയുക. ഈ ആളുകൾ അവരുടെ കസ്റ്റഡിയിൽ ആണെന്നും അറിയിക്കും.

എന്തായാവും “കേസ്” ഒത്തുതീർപ്പ് ആക്കുന്നതിനായി പണം ആവശ്യപ്പെടുകയാണ് അടുത്ത പരിപാടി.

ചിലപ്പോൾ ഇതിന് തയ്യാറാവാതെ വരികയോ സംശയിക്കുകയോ ഒക്കെ ചെയ്താൽ നിങ്ങളെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തും.

പറ‌ഞ്ഞ പോലെ പണം നൽകുന്നതു വരെ ഈ തട്ടിപ്പ് സംഘം സ്കൈപ്പ് പോലുള്ള വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ വഴി ബന്ധപ്പെട്ടുകൊണ്ടേയിരിക്കും.

പോലീസ് സ്‌റ്റേഷനുകളുടെയും സർക്കാർ ഓഫീസുകളുടെയും മാതൃകയിലുള്ള സ്റ്റുഡിയോകളിൽ ഇരുന്നാണ് ഇത്തരം വീഡിയോ കോളുകൾ വിളിക്കുന്നത്.

പൊലീസിന്റെയും മറ്റ് സേനകളുടെയും യൂണിഫോമും ധരിക്കും. ഇതോടെ പലരും വിശ്വസിച്ചുപോവും.

രാജ്യത്തുടനീളം നിരവധി പേർക്ക് ഇത്തരം കുറ്റവാളികൾ കാരണം വലിയ തുക നഷ്ടമായിട്ടുണ്ട്.

ഇതൊരു സംഘടിത ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യമാണെന്ന് അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

പലപ്പോഴും വിദേശത്തുള്ള സംഘങ്ങളാണ് ഇതിന് പിന്നിൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ കീഴിൽ (I4C) ഇതിനെതിരായ നടപടികൾ സ്വീകരിക്കുന്നുണ്ട്.

മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആയിരത്തിലധികം സ്കൈപ്പ് ഐഡികൾ I4C ബ്ലോക്ക് ചെയ്തു.

തട്ടിപ്പുകാർ ഉപയോഗിക്കുന്ന സിം കാർഡുകൾ, മൊബൈൽ ഉപകരണങ്ങൾ മറ്റ് അക്കൗണ്ടുകൾ എന്നിവ ബ്ലോക്ക് ചെയ്യാനും നടപടികൾ സ്വീകരിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള കോളുകളോ ഭീഷണികളോ ലഭിച്ചാൽ, സഹായത്തിനായി ഉടൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ലോ www.cybercrime.gov.in-ലോ സംഭവം റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.

Leave a Reply

spot_img

Related articles

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി പിടിയിൽ. അഗ്ബെദോ സോളമൻ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പിടികൂടിയത്. കൊല്ലത്ത്...

പണയസ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം

പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം.കോട്ടയത്ത് കളത്തിൽപ്പടിയിലാണ് സംഭവം.പിൻ ഭാഗത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയാണ് 5 പവനോളം, സ്വർണവും 3500...

കുടകിൽ ഭാര്യയും മകളുമടക്കം നാലുപേരെ കൊലപ്പെടുത്തിയ വയനാട് സ്വദേശി അറസ്റ്റിൽ

കർണാടക കുടകിൽ ഭാര്യയും മകളുമടക്കം നാലുപേരെ കൊലപ്പെടുത്തിയ വയനാട് സ്വദേശി അറസ്റ്റിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് കൊല നടത്തിയത്.ഗിരീഷിന്റെ...

മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കം; തലയ്ക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു

മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തലയ്ക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു.പാലക്കാട് മുണ്ടൂരിലാണ് സംഭവം.സ്വദേശി മണികണ്ഠനാണ് തലയ്ക്കടിയേറ്റ് മരിച്ചത്. അയല്‍വാസികളായ വിനോദ്, വിജീഷ് എന്നിവര്‍ക്കൊപ്പമായിരുന്നു മണികണ്ഠന്‍ മദ്യപിച്ചിരുന്നത്. കേസില്‍...