ഡിയോഡറൈസറുകൾ എന്താണെന്നറിയാമല്ലോ ഇല്ലേ ?
ഡിയോഡറൈസറുകൾ ദുർഗന്ധം ഇല്ലാതാക്കുകയോ തടയുകയോ ചെയ്യും.
അതായത് ദുർഗന്ധത്തെ താൽക്കാലികമായി മാറ്റി നിർത്തി സുഗന്ധത്തെ സൃഷ്ടിക്കും.
സാധാരണയായി നാം ചെയ്യാറുള്ളത് ഓറഞ്ച് കഴിച്ച ശേഷം അതിൻ്റെ തൊലികൾ വലിച്ചെറിയുകയാണ്.
എന്നാൽ ദുർഗന്ധം ഇല്ലാതാക്കുന്ന പ്രകൃതിദത്ത വസ്തുക്കളാണ് ഓറഞ്ച് തൊലികൾ.
നിങ്ങളുടെ മാലിന്യം ദുർഗന്ധം വമിക്കുന്നുണ്ടെങ്കിൽ ഓറഞ്ച് തൊലികൾ അവയിൽ ഇടുക.
30 സെക്കൻഡ് കഴിയുമ്പോൾ ദുർഗന്ധത്തിന് ശമനമുണ്ടാകുന്നത് കാണാം.
രാത്രി മുഴുവൻ ഷൂസിൽ വെച്ചാൽ ഷൂസിലെ അസഹ്യ ഗന്ധം മാറിക്കിട്ടും.