സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ല കാര്യാലയത്തിലെ 2023 – 24 സാമ്പത്തിക വർഷത്തെ സിവിൽ വർക്ക് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി ദിവസ വേതനാടിസ്ഥാനത്തിൽ ഓവർസിയറെ നിയമനത്തിന് അപേക്ഷ കണിച്ചു.
സിവിൽ എഞ്ചിനിയറിംങ് ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബി ടെക് / ബി.ഇ എഞ്ചിനിയറിംങും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി എട്ട്. പ്രതിദിന വേതനം 755 രൂപ.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സമഗ്രശിക്ഷ കേരള എറണാകുളം ജില്ലാ പ്രോജക്‌ട് ഓഫീസിൽ (എസ്.എസ്.കെ) യിൽ എത്തിക്കേണ്ടതാണ്. വിശദ വിവരങ്ങൾ ജില്ലാ ഓഫീസിൽ നിന്നും ലഭിക്കും.