പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ ചേന്ദമംഗലത്ത്; നാളെ തൃശൂരിൽ പൊതുദർശനം

അന്തരിച്ച ഭാവ ഗായകന്‍ പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ മറ്റന്നാൾ 3.30 നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. നാളെ രാവിലെ എട്ടിന് പൂങ്കുന്നം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10 മണിക്ക് സംഗീത നാടക അക്കാദമിയിൽ പൊതുദർശനം. പിന്നീട് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ചേന്ദമംഗലത്തേക്ക് മൃതദേഹം കൊണ്ടുപോകും.ഇന്ന് രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പി ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.ഭാവഗായകൻ പി. ജയചന്ദ്രന്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനുശോചിച്ചു. 6 പതിറ്റാണ്ടോളം പല‌തലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും സാന്ത്വനമായി തുടരും. ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

spot_img

Related articles

ഒരു സ്ത്രീയെന്ന പരിഗണന തന്നില്ല, വസ്ത്രങ്ങള്‍ വലിച്ചൂരി, കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി; സിപിഐഎമ്മിനെതിരെ കലാ രാജു

കൂത്താട്ടുകുളം നഗരസഭാ സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളെ കുറ്റപ്പെടുത്തുന്ന പ്രതികരണവുമായി കൗണ്‍സിലര്‍ കലാ രാജു. തന്നെ കടത്തിക്കൊണ്ടുപോയതും ഭീഷണിപ്പെടുത്തിയതും വേദനിപ്പിച്ചതും പാര്‍ട്ടി നേതാക്കളാണെന്ന് കലാ രാജു...

കോയമ്പത്തൂർ കരടിമട വഴി പാലക്കാടേക്ക്; മാത്യൂ തോമസ് ചിത്രം ‘നൈറ്റ് റൈഡേഴ്സ്’ ഇവിടെ വരെ

മലയാളത്തിൽ മുപ്പത്തിയഞ്ചിൽപ്പരം ചിത്രങ്ങളുടെ ചിത്രസംയോജകനായി പ്രവർത്തിച്ച നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. കോയമ്പത്തൂരിലെ കരടിമടയിൽ ചിത്രത്തിന്റെ...

കണ്ണൂരിൽ ആംബുലൻ‌സിന് വഴിമുടക്കിയത് പിണറായി സ്വദേശിയായ ഡോക്ടർ; കേസെടുത്തു; 5000 രൂപ പിഴ

കണ്ണൂര്‍ എരഞ്ഞോളിയില്‍ അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ വഴിമുടക്കിയത് ഡോക്ടറുടെ കാറെന്ന് കണ്ടെത്തി. ഹൃദയാഘാതം നേരിട്ട രോഗി യഥാസമയത്ത് ചികിത്സ ലഭിക്കാതെ...

ആമേട മനയിൽ പുള്ളുവന്‍ പാട്ട്; നാഗരാജ ക്ഷേത്രത്തിൽ ദർശനം; RSS സർസംഘചാലക് മോഹൻ ഭാഗവത് കൊച്ചിയിൽ

ആർഎസ്എസ് സർസംഘചാലക് മോഹന്‍ ഭാഗവതിന്റെ കേരളത്തിലെ സംഘടനാപരിപാടികള്‍ക്ക് തുടക്കം. തൃപ്പൂണിത്തുറ ആമേട മനയില്‍ പുലര്‍ച്ചെ പുള്ളുവന്‍ പാട്ട് കേട്ട് അനുഗ്രഹം തേടിയ അദ്ദേഹം തുടർന്ന്...