പടവ് 2024; സംഘാടകസമിതി യോഗം ചേര്‍ന്നു

ഇടുക്കി ജില്ലയിലെ അണക്കരയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനക്ഷീര കര്‍ഷക സംഗമം-പടവ് 2024 ന് മുന്നോടിയായി സംഘാടക സമിതി യോഗം ചേര്‍ന്നു. ജില്ല ആദ്യമായി ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന ക്ഷീര കര്‍ഷക സംഗമം ഫെബ്രുവരി പകുതിയോടെ അണക്കരയില്‍ നടത്തുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി യോഗം വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മനോജ് എം.റ്റി അധ്യക്ഷത വഹിച്ചു. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ്  കെ.കെ രാജപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍  ശാലിനി ഗോപിനാഥ്, അണക്കര സംഘം പ്രസിഡന്റ് റ്റി.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, കേരള ഫീഡ്സ് ചെയര്‍മാന്‍  കെ. ശ്രീകുമാര്‍, മില്‍മ എം.ഡി വില്‍സണ്‍, കേരള ഫീഡ്സ് എം.ഡി ബി. ശ്രീകുമാര്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സവിത ബിനു, അംഗം ഷൈനി റോയ് എന്നിവരും മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മില്‍മ പ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലയിലെ വിവിധ ക്ഷീരസംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജിജ കൃഷ്ണന്‍ സ്വാഗതവും ക്ഷീര വികസന വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ.ഡോളസ് പി.ഇ നന്ദിയും പറഞ്ഞു.
സംസ്ഥാനക്ഷീര കര്‍ഷക സംഗമം വിജയിപ്പിക്കുന്നതിന് വിവിധ കമ്മിറ്റികള്‍ യോഗത്തില്‍ രൂപീകരിച്ചു. തുടര്‍ന്ന് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ക്രോഡീകരിച്ച് കണ്‍വീനര്‍ അവതരിപ്പിച്ചു.

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...