വിഖ്യാത ചിത്രകാരൻ എ.രാമചന്ദ്രൻ അന്തരിച്ചു

വിഖ്യാത ചിത്രകാരൻ എ.രാമചന്ദ്രൻ(89) അന്തരിച്ചു. ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം.

ചിത്രകലയുടെ ലോകത്തിന് ഏറെ സംഭാവനകൾ‌ നൽകിയ കലാകാരനാണ് എ.രാമചന്ദ്രൻ. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1935ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് ജനനം. 1957ൽ കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ എം.എ ബിരുദമെടുത്തു. 1961ൽ പശ്ചിമ ബംഗാളിലെ വിശ്വഭാരതിയിൽ നിന്ന് ഫൈൻ ആർട്‌സിൽ ഡിപ്ലോമയെടുത്തു.1965ൽ ഡൽഹിയിലെ ജാമിഇ മില്ലിയ്യയിൽ ചിത്രകലാ അധ്യാപകനായി ചേർന്നു. സർവകലാശാലയിൽ ചിത്രകലാ വിഭാഗം മേധാവിയായും പ്രവർത്തിച്ചു. 2005ലാണ് പത്മഭൂഷൺ ലഭിച്ചത്. 1969ലും 1973ലും ചിത്രകലയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2004ൽ കേരള സർക്കാരിന്റെ രാജാ രവിവർമ പുരസ്‌കാരവും ലഭിച്ചു. ചൈനീസ് പണ്ഡിതനും ശാന്തിനികേതനിലെ ചൈനീസ് പഠനകേന്ദ്രം സ്ഥാപകനുമായ ടാൻ യുവാൻ ഷാന്റെ മകൾ ടാൻ യുവാൻ ചമേലിയാണ് ഭാര്യ.

Leave a Reply

spot_img

Related articles

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...