എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയുടെ ശാക്തീകരണം അവര്‍ക്ക് അനുകൂലമായി സാമൂഹ്യാവസ്ഥയും ലക്ഷ്യമിട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത്, ചിറ്റൂര്‍ ഗവ കോളെജ് റെയിന്‍ബോ ക്ലബ്ബ്, നീതി കളക്ടീവ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, ജില്ലാ യുവജനക്ഷേമ ബോര്‍ഡ് എന്നിവ സംയുക്തമായി ‘കം ഔട്ട് പാലക്കാട്’ എന്ന പേരില്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ പാലക്കാട്ട് പൊതുപരിപാടി സംഘടിപ്പിക്കുന്നു. കോളെജ് വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ഫെബ്രുവരി 16 ന് രാവിലെ 10.30 ന് ചെറിയ കോട്ടമൈതാനത്ത് ചുമര്‍ചിത്ര രചനയും ഇതിന്റെ ഭാഗമായി നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര മുഖ്യാതിഥിയാകും. ആക്ടിവിസ്റ്റ് ടി.ജി അനീറ മുഖ്യപ്രഭാഷണം നടത്തും. ചിറ്റൂര്‍ കോളെജ് അസോ. പ്രൊഫസറും റെയിന്‍ബോ ക്ലബ് സ്റ്റാഫ് കണ്‍വീനറുമായ ഡോ. ആരതി അശോക് വിഷയാവതരണം നടത്തും. ചിറ്റൂര്‍ ഗവ കോളെജ് ഡോ. ടി. റെജി, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിത പോള്‍സണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ജില്ലാ വനിതാശിശു വികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലൈജു, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ്. ശുഭ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്. ഉദയകുമാരി, പാലക്കാട് ഗവ മെഡിക്കല്‍ കോളെജ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അനാട്ടമിയിലെ ജൂനിയര്‍ റസിഡന്റ് ഡോ. പി.സി. അര്‍ജുന്‍, ചിറ്റൂര്‍ കോളെജ് റെയിന്‍ബോ ക്ലബ്ബ് സ്റ്റുഡന്റ് കണ്‍വീനര്‍ അഭിമന്യു, കോളെജ് യൂണിയന്‍ ചെയര്‍മാന്‍ സുജിത്ത് എന്നിവര്‍ സംസാരിക്കും.