പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രയാഗ ഫൗണ്ടേഷന്‍ ഫോര്‍ എക്സലന്‍സ് ആന്‍ഡ് ട്രെയിനിങ്ങിന്റെ സഹകരണത്തോടെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി ജോബ് ഫെസ്റ്റ് 2024 നടത്തുന്നു. ഫെബ്രുവരി 17 ന് കുന്നത്തൂര്‍മേട് പ്രയാഗ ഫൗണ്ടേഷന്‍ ഫോര്‍ എക്സലന്‍സ് ആന്‍ഡ് ട്രെയിനിങ് ക്യാമ്പസില്‍ നടക്കുന്ന തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://forms.gle/HjVii4zdudV8nc5i9 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505204.