ധോണി മൂലപ്പാടത്ത് പുലി ഇറങ്ങിയതായി നാട്ടുകാർ.
മൂലപ്പാടത്ത് ഷംസുദ്ധീന്റെ വീട്ടിലെ പശുവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് പ്രഥമിക സ്ഥിരീകരണം. വനംവകുപ്പ് ഉദ്യോഗസ്ഥരെ ആദ്യം വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.
മാസങ്ങൾക്ക് മുമ്പ് പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നിട്ടും വനംവകുപ്പ് വേണ്ട നടപടിയെടുത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കൂട് സ്ഥാപിക്കുന്നതിലടക്കം അലംബാവമുണ്ടാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു.