പാലരുവി എക്സ്പ്രസ് പിടിച്ചിട്ടത് ഒരു മണിക്കൂറോളം, യാത്രക്കാർ ദുരിതത്തിലായി

ഗുഡ്സിനായി പാലരുവി എക്സ്പ്രസ് പിടിച്ചിട്ടത് ഒരു മണിക്കൂറോളം, കൺട്രോളിംഗിലെ പിഴവിൽ പകുതി സാലറി നഷ്ടമായത് നൂറുകണക്കിന് ജീവനക്കാർക്ക്.

കൊല്ലം എറണാകുളം പാതയിൽ ആയിരക്കണക്കിന് ജീവനക്കാർ ആശ്രയിക്കുന്ന പാലരുവി എക്സ്പ്രസ് ഇന്ന് എറണാകുളം ടൗണിലെ യാർഡിൽ പിടിച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിലായി.

എറണാകുളം ഔട്ടർ ഭാഗത്ത് ഗുഡ്സ് യാർഡിന് സമീപമാണ് പാലരുവി പിടിച്ചിട്ടത്.

ഇതിന് ശേഷം ഗുഡ്സ് ട്രെയിന് ടൗൺ സ്റ്റേഷനിലേയ്ക്ക് സിഗ്നൽ നൽകുകയായിരുന്നു.

പിന്നീട് 40 മിനിറ്റുകൾക്ക് ശേഷമാണ് പാലരുവിയ്‌ക്ക് സിഗ്നൽ നൽകിയത്.

എന്നാൽ പാലരുവി ടൗണിലെ പ്ലാറ്റ് ഫോമിൽ പ്രവേശിച്ചപ്പോളും സ്റ്റേബിൾ ലൈനിൽ ഗുഡ്സ് വിശ്രമിക്കുകയായിരുന്നു. പാലരുവി കടന്നുപോയി അരമണിക്കൂറിന് ശേഷമുള്ള 12076 കോഴിക്കോട് ശതാബ്ദിയിലെത്തുന്ന ജീവനക്കാരാണ് ഗുഡ്സ് ട്രെയിൻ ഓപറേറ്റ് ചെയ്യേണ്ടിയിരുന്നത്. കണ്ട്രോളിംഗ് വിഭാഗത്തിലുണ്ടായ ആശയക്കുഴപ്പമാണ് ഗുഡ്സിന് ആദ്യം സിഗ്നൽ നൽകാൻ കാരണമായത്. ഇത് യാത്രക്കാരായ നൂറുകണക്കിന് ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.

വന്ദേഭാരത്‌ സർവീസ് നടത്താത്ത വ്യാഴാഴ് ദിവസങ്ങളിൽ പാലരുവി കൃത്യസമയം പാലിക്കുമെന്ന് പ്രതീക്ഷിച്ച് പുലർച്ചെയുള്ള മെമു ഉപേക്ഷിച്ച് പാലരുവിയെ ആശ്രയിച്ചവർക്കും പാലരുവി ക്ഷീണം ചെയ്തു.

15 മിനിറ്റോളം പാലരുവി വൈകിയതോടെ 9 മണി മുമ്പ് പഞ്ച് ചെയ്യേണ്ട നൂറുകണക്കിന് ആളുകൾക്ക് പകുതി സാലറി നഷ്ടമായതായും യാത്രക്കാർ ആരോപിച്ചു.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...