തമിഴ്നാട്ടിലും കേരളത്തിലും കളിച്ചിരുന്ന കളിയാണ് പല്ലാംകുഴി.
രണ്ട് പേര്‍ക്ക് ചേര്‍ന്ന് കളിക്കാവുന്ന കളിയാണിത്.
ഓരോ കളിക്കാരനും ഓരോ പലകയില്‍ ഏഴ് കുഴികളുണ്ടായിരിക്കും.
രണ്ട് വരികളിലായിട്ടായിരിക്കും ഈ കുഴികള്‍.
മഞ്ചാടിക്കുരുക്കളാണ് സാധാരണ കളിക്കാനായി ഉപയോഗിച്ചിരുന്നത്.
മഞ്ചാടിയില്ലെങ്കില് പുളിങ്കുരു ഉപയോഗിച്ചും കളിക്കാറുണ്ട്.
ഓരോ കുഴികളിലും മഞ്ചാടിയിട്ടുകൊണ്ട് കളി പുരോഗമിക്കുന്നു.
മുഴുവന്‍ കുഴികളിലും മഞ്ചാടി നിറച്ച് അവ സ്വന്തമാക്കുന്നയാള്‍ കളി ജയിക്കുന്നു.
മധ്യത്തിലുള്ള കുഴിക്ക് കാശി എന്നാണ് തമിഴ്നാട്ടില്‍ പറയുന്നത്.
കളിക്കുന്ന രീതിക്ക് ഓരോ പ്രദേശങ്ങളിലും ചെറിയ വ്യത്യാസമുണ്ടായിരിക്കും.
ഈ കളിക്ക് ആഫ്രിക്കന്‍ ബോര്‍ഡ് ഗെയിമുകളായ ഒവെയര്, കലാഹ് എന്നിവയോട് സാമ്യമുണ്ട്.