പഞ്ചായത്തു ജെട്ടി

മറിമായം എന്ന ഹിറ്റ് പരമ്പരയുടെ സംവിധായകരായ
മണികണ്ഠൻ പട്ടാമ്പി – സലിം ഹസൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പഞ്ചായത്തു ജെട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.


സപ്തതരംഗ് ക്രിയേഷൻസും, ഗോവിന്ദ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പ്രേം പെപ് കോ-ബാലൻ.കെ.മങ്ങാട്ട് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്’
നായരമ്പലം, എളങ്കുന്നപ്പുഴ, വൈപ്പിൻ, എടവനക്കാട് ഗ്രാമങ്ങളിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ. നർമ്മത്തിലൂടെ അവതരിപ്പിച്ചാണ് മറിമായം പരമ്പര ഏറെ ശ്രദ്ധയാകർഷിച്ചത്.


പഞ്ചായത്തു ജെട്ടി ഒരു ഗ്രാമത്തിൻ്റെ പൊതുവായ ചില പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാമൂഹ്യ വിഷയങ്ങൾ തികച്ചും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ്.
അതിനോടൊപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളും ഈ ചിത്രത്തിന് പ്രധാന ഘടകമാകുന്നുണ്ട്.
‘ മറിമായം പരമ്പരയിലെ മുഴുവൻ അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയി
ക്കുന്നുണ്ട്.
ഇവർക്കൊപ്പം നിരവധി : പുതുമുഖങ്ങളും അഭിനയിക്കുന്നു
സലിം കുമാറും മുഖ്യമായ ഒരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്.


സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.
ക്രിഷ് കൈമൾ ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -സാബു മോഹൻ
കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ.
മേക്കപ്പ് -ഹസൻ വണ്ടൂർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പ്രഭാകരൻ കാസർകോഡ്.
പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി.
വാഴൂർ ജോസ്.
ഫോട്ടോ – സലീഷ് ചെരിങ്ങോട്ടുകര:

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...