പറന്നുപോയ തത്തയെ തിരിച്ചു കിട്ടി

പറന്നുപോയ തത്തയെ അഞ്ചു മൈൽ അകലെ നിന്ന് തിരിച്ചു കിട്ടി. സ്കോട്ട്ലാൻഡിലെ ആക്സി വിറ്റാനയുടെ തത്തയാണ് പറന്നു പോയത്. തത്തയുടെ പേര് ജോബി. വീട്ടുകാരി എന്തോ തിരക്കിലായിരുന്നപ്പോഴാണ് ആരും അറിയാതെ തത്ത രക്ഷപ്പെട്ടത്.

ഇതിനുമുമ്പ് ഇതുപോലെ രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ല എന്നാണ് തത്തയുടെ ഉടമസ്ഥ പറഞ്ഞത്. പാർക്കുകളിലും മറ്റും പറന്നു കളിക്കാൻ തത്തയെ കൊണ്ടുപോകാറുണ്ടായിരുന്നു.
തത്തയെ കാണാതായതിനു ശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്ററുകൾ ഷെയർ ചെയ്തിരുന്നു. തത്തയെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷ തന്നെ ഉടമസ്ഥയായ വിറ്റാനക്ക് ഉണ്ടായിരുന്നില്ല.

സംഗീത ബാൻഡ് നടത്തുകയാണ് വിറ്റാനാ. ശനിയാഴ്ച അർദ്ധരാത്രി കഴിഞ്ഞതിനുശേഷം ആണ് തത്തയെ കാണാതായത്. പിറ്റേന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ക്യൂൻസ് എലിസബത്ത് ആശുപത്രിയിൽ നിന്നും ഒരു നേഴ്സ് ഫോണിൽ വിളിച്ചു. ജോബി അവിടെയുണ്ടെന്നായിരുന്നു പറഞ്ഞത്.
ജോബി കാണാതായ വിവരം നാടെങ്ങും അറിഞ്ഞിരുന്നു.

ജോബിയെ തിരിച്ചുകിട്ടിയപ്പോൾ അഞ്ചു മൈൽ അകലെ പറന്ന് സാഹസം കാട്ടിയ സന്തോഷം തത്തയുടെ മുഖത്ത് ഉണ്ടായിരുന്നു എന്ന് വിറ്റാന പറഞ്ഞു. തത്തയെ കുറിച്ച് ഓർത്ത് അഭിമാനമുണ്ടെന്നും പറഞ്ഞു. 40 മണിക്കൂർ കാണാതായ ശേഷം ജോബി വീട്ടിൽ തിരിച്ചെത്തി.

കാണാതായ തത്തയെ കുറിച്ചുള്ള വിവരങ്ങൾ ഷെയർ ചെയ്തതിനും തനിക്ക് നൽകിയ എല്ലാ സഹായത്തിനും വിറ്റാന നന്ദി പറഞ്ഞു. ക്യൂൻസ് എലിസബത്ത് ആശുപത്രിയിലെ എല്ലാ സ്റ്റാഫിനും തത്ത പറന്നു പോകാതെ നോക്കിയതിന് പ്രത്യേക നന്ദിയും രേഖപ്പെടുത്തി.
വർണ്ണച്ചിറകുകൾ ഉള്ള തത്തയ്ക്ക് എട്ടു വയസ്സാണ്. ചുറുചുറുക്കുള്ള തത്തയാണ് ജോബി. അവൻ ഒരു ചെറിയ വിനോദയാത്ര പോയതായിട്ടാണ് ഉടമസ്ഥ കണക്കാക്കുന്നത്. മൂന്ന് വയസ്സ് ഉള്ളപ്പോൾ മുതലാണ് ജോബി വിറ്റാനയുടെ കൂടെ ഉള്ളത്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...